ന്യൂഡൽഹി: അഴിമതി ആരോപണം നേരിടുന്ന റഫാൽ വിമാനകരാർ റദ്ദാക്കില്ലെന്ന് കേന്ദ്ര ധനവകുപ്പ് മന്ത്രി അരുൺ ജെയ്റ്റ്ലി.മുൻ ഫ്രഞ്ച്പ്രസിഡന്റ് ഫ്രാൻസ്വാ ഒളോന്ദും കോൺഗ്രസ്പ്രസിഡന്റ് രാഹുൽ ഗാന്ധിയും ചേർന്ന് ആസൂത്രണം ചെയ്തതതാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നുംജെയ്റ്റ് ലി ആരോപിച്ചു. ആഗസ്റ്റ് 30 ന് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഫ്രാൻസിൽ നിന്ന് ഒരു ബോംബ് പൊട്ടാനുണ്ടെന്ന് രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. നരേന്ദ്ര മോദി സർക്കാരിനെതിരെ ആസൂത്രണം ചെയ്ത വിവാദമാണ് ഇതെന്നുള്ളതിന്റെ തെളിവാണിത്. റഫാൽ കരാറിൽ രണ്ട് രാജ്യത്തെ പ്രതിപക്ഷ നേതാക്കന്മാർ ഒരു ശബ്ദത്തിൽ സംസാരിക്കുന്നത് യാദൃശ്ചികമല്ലെന്നും ജെയ്റ്റ്ലിആരോപിച്ചു. ഇന്ത്യയിലെയും ഫ്രാൻസിലെയും പ്രതിപക്ഷ നേതാക്കന്മാർ കൂട്ടുകച്ചവടക്കാർ ആണ്. രാഹുലിന്റെ ട്വീറ്റും ഇരുവരുടേയും പ്രസ്താവനകളും ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാവും. ഇവർ തമ്മിലുള്ള ജുഗൽബന്ധി തെളിയിക്കാൻ തന്റെ കയ്യിൽ തെളിവുകളില്ല. പക്ഷെ ഇത് സൂക്ഷ്മമായി വീക്ഷിച്ചാൽ ഇക്കാര്യം ബോധ്യമാകുമെന്നും ജെയ്റ്റ് ലികൂട്ടിച്ചേർത്തു. റഫാൽ ഇടപാടിൽ ഫ്രഞ്ച് കമ്പനിയായ ഡസോൾട്ട് ഏവിയേഷനൊപ്പം ഇന്ത്യൻ സർക്കാർ പങ്കാളിയായി നിർദേശിച്ചത് മുകേഷ് അംബാനിയുടെ റിലയൻസ് ഡിഫൻസിനെയാണെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളോന്ദും വെളിപ്പെടുത്തിയിരുന്നു.ഈ സാഹചര്യത്തിൽരൂക്ഷമായ വിമർശനമായിരുന്നു ബി.ജെ.പി ക്കെതിരെ കോൺഗ്രസ് ഉയർത്തിയത്. content highlights:Rafale Deal Will Not be Cancelled: Jaitle
from mathrubhumi.latestnews.rssfeed https://ift.tt/2PY5MQZ
via
IFTTT
No comments:
Post a Comment