ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിന് തടസമില്ലെന്ന് വിജിലന്‍സ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിന് തടസമില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബാർകോഴക്കേസിൽ തുടരന്വേഷണത്തിന് പുതുതായി വന്ന ഭേദഗതി തടസമാകില്ലെന്ന് വിജിലൻസ്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് വിജിലൻസ് നിലപാട് അറിയിച്ചത്. തുടരന്വേഷണമാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേയാണ് പുതുതായി വന്ന ഭേദഗതി ഇതിന് തടസമാകുമോ എന്ന് കോടതി അന്വേഷിച്ചത്. ഇക്കാര്യത്തിലാണ് വിജിലൻസ് തിങ്കളാഴ്ച തീരുമാനമറിയിച്ചത്. സർക്കാരിന്റെ അനുമതിയില്ലാതെ അന്വേഷണങ്ങൾ പ്രഖ്യാപിക്കാൻ പാടില്ല എന്നാണ് ഈ നിയമ ഭേദഗതിയിൽ പറഞ്ഞിരിക്കുന്നത്. അഴിമതി നിരോധന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് സെപ്റ്റംബർ 18ന് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. ഈ ഉത്തരവിന് ശേഷമായിരിക്കും തുടരന്വേഷണം വേണമെന്നഹർജികളിലുള്ള വിധി കോടതി പ്രഖ്യാപിക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/2NtR6eT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages