കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. 12 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഒക്‌ടോബര്‍ ആറുവരെയാണ് റിമാന്‍ഡ് കാലാവധി.
ബിഷപ്പിനെ അന്വേഷണസംഘം പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ഒരുമണിയോടെ കോടതിയില്‍ തിരിച്ചെത്തിച്ചത്. ചോദ്യം ചെയ്യലും തെളിവെടുപ്പും ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ ബിഷപ്പിനെ ഇനി കസ്റ്റഡിയില്‍ ആവശ്യപ്പെടില്ല. റിമാന്‍ഡ് ചെയ്യണമെന്ന ആവശ്യമാണ് പോലീസ് ഉന്നയിച്ചത്. റിമാന്‍ഡില്‍ വിട്ടാല്‍ പാലാ സബ് ജയിലിലേക്ക് മാറ്റും.
ബിഷപ്പിന്റെ അഭിഭാഷകനും കോടതിയില്‍ എത്തിയിട്ടുണ്ട്. ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ മജിസ്‌ട്രേറ്റ് കോടതി നടപടികളില്‍ ഇളവ് തേടിയാണ് എത്തിയിരിക്കുന്നത്. എന്നാല്‍ 20 വര്‍ഷത്തിലേറെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നതിനാല്‍ മജിസ്‌ട്രേറ്റ് കോടതി ഇത് പരിഗണിക്കില്ല. റിമാന്‍ഡില്‍ വിടാന്‍ തന്നെയാണ് സാധ്യത.
അതേസമയം, പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ബിഷപ്പ് ഫ്രാങ്കോ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. പോലീസിന് ദുരുദ്ദേശ്യമാണെന്നും അന്വേഷണവുമായി സഹകരിച്ച ബിഷപ്പിനെ അറസ്റ്റു ചെയ്തത് അനാവശ്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
തെറ്റായ രാഷ്ട്രീയ തെളിവുകള്‍ ബിഷപ്പിനെതിരെ സംഘടിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നു. കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കുന്നു. ബിഷപ്പിന്റെ ആരോഗ്യനില തൃപ്തികരമല്ല. കസ്റ്റഡിയില്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോലീസ് കൈവശപ്പെടുത്തി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയില്‍ ഇരിക്കേയാണ് അറസ്റ്റ്. അന്വേഷണവുമായി സഹകരിച്ചിരുന്നു. അറസ്റ്റ് അനാവശ്യമെന്നും പോലീസിന് ദുരുദ്ദേശ്യമെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഉച്ചകഴിഞ്ഞ് പരിഗണിച്ചേക്കും.
ജാമ്യാപേക്ഷയെ പോലീസ് ഹൈക്കോടതിയില്‍ ശക്തമായി എതിര്‍ക്കും. ബിഷപ്പ് സ്വാധീനശക്തിയുള്ള ആളാണെന്നും അതിനാല്‍ കേസന്വേഷണത്തിന്റെ തുടര്‍ നാളുകളില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും പോലീസ് ചൂണ്ടിക്കാട്ടും. ബിഷപ്പിനു വേണ്ടി കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ഫാ.ജെയിംസ് എര്‍ത്തയില്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടത് പോലീസ് ചൂണ്ടിക്കാട്ടും. ബിഷപ്പിന്റെ രക്തവും ഉമിനീരും പോലീസ് ബലംപ്രയോഗിച്ചു എടുത്തുവെന്ന് കഴിഞ്ഞ ദിവസം പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയും പോലീസ് നല്‍കിയേക്കും.
from mangalam.com https://ift.tt/2PWVhO3
via IFTTT
No comments:
Post a Comment