പായ്‌വഞ്ചി അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമിയെ രക്ഷിച്ചു: സുരക്ഷിതനെന്ന് നാവികസേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

പായ്‌വഞ്ചി അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമിയെ രക്ഷിച്ചു: സുരക്ഷിതനെന്ന് നാവികസേന

ന്യൂഡല്‍ഹി: ഗോള്‍ഡല്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് ഫിഷറീസ് പെട്രോള്‍ വെസലായ ഓസിരിസാണ് അഭിലാഷ് ടോമിയുടെ അടുത്തെത്തി രണ്ടു ചെറുബോട്ടുകളില്‍ രക്ഷപ്പെടുത്തിയത്. ചെറുബോട്ടുകളില്‍ നിന്ന് ഓസിരിസിലേക്ക് മാറ്റിയെന്ന വിവരം ലഭിച്ചിട്ടുണ്ട്. അഭിലാഷ് ടോമി സുരക്ഷിതനാണെന്നും ഇന്ത്യന്‍ നാവികസേനയാണ് അറിയിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടത്തില്‍ അടിയന്തിര പ്രാഥമിക വൈദ്യസഹായം നല്‍കാനാണ് തീരുമാനം. തീര്‍ത്തും അവശനായ അഭിലാഷ് ടോമിക്ക് വെള്ളവും, ഭക്ഷണവും നല്‍കും.

വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിച്ചതു മുഴുവന്‍ ഛര്‍ദിച്ചെന്നും, അനങ്ങാനാവാത്ത അവസ്ഥയിലാണെന്നും അഭിലാഷ് സന്ദേശമയച്ചിരുന്നു. നിലവില്‍ പായ്‌വഞ്ചിയിലെ ആശയവിനിമയ ഉപകരണങ്ങളുടെ ചാര്‍ജ് കഴിയാറായിരിക്കുകയാണ്. രാജ്യാന്തര കപ്പല്‍ച്ചാലില്‍ നിന്ന് ഏറെ അകലെ ഒറ്റപ്പെട്ട മേഖലയായതുകൊണ്ടാണു രക്ഷാപ്രവര്‍ത്തനം വൈകുന്നത്. എയര്‍ ലിഫ്റ്റ് ചെയ്യാന്‍ കഴിയുന്ന തരം വിമാനങ്ങള്‍ക്കും ഹെലികോപ്ടറുകള്‍ക്കും കരയില്‍ നിന്ന് ഇത്രദൂരം പറന്ന് ദൗത്യം നിര്‍വഹിച്ചു തിരികെയെത്താനുള്ള ഇന്ധന ശേഷിയില്ല.

ഓസ്‌ട്രേലിയന്‍ കപ്പലായ എച്ച്എംഎഎസ് ബല്ലാറത്ത് തൊട്ടു പിന്നാലെ എത്തും. പ്രാഥമിക ചികിത്സ നല്‍കിയശേഷം ഓസ്‌ട്രേലിയന്‍ നാവികസേന കപ്പലില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും.ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സത്പുരയ്ക്കു വെള്ളിയാഴ്ചയോടെയെ എത്താനാകു. ഗോള്‍ഡന്‍ ോബ് പ്രയാണത്തിനിടെ മോശം കാലാവസ്ഥയില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി നാവികസേന കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ വിമാനമാണ് തകര്‍ന്ന നിലയില്‍ ഒഴുകി നടക്കുന്ന അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ നാവിക സേന പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യന്‍ നേവിയുടെ പി81 വിമാനം ഞായറാഴ്ച രാവിലെ മൗറിഷ്യസില്‍ നിന്ന് അഭിലാഷ് ടോമിക്കായി തിരച്ചില്‍ ആരംഭിച്ചിരുന്നു. തനിക്കു മുകളിലായി വിമാനം പറക്കുന്നുവെന്ന് അഭിലാഷ് ടോമി പ്രതികരിച്ചതായി അദേഹം വ്യക്തമാക്കിയിട്ടുണ്ട്. അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി ഒഴുകി നടക്കുന്ന മേഖലയില്‍ കനത്ത മഴയായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്. അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തും വരെ ഇന്ത്യന്‍ നാവികസേനയുടെ വിമാനം അപകടസ്ഥലത്ത് തന്നെ തുടര്‍ന്ന് നിരീക്ഷണം നടത്തുമെന്ന് നേവി വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ ഗോള്‍ഡന്‍ ഗ്ലോബ് സംഘാടകര്‍ക്ക് തനിക്ക് സ്ട്രച്ചര്‍ ആവശ്യമാണെന്ന് സന്ദേശം അയച്ചിരുന്നു. മുതുകിന് ഗുരുതരമായി പരിക്കേറ്റ് തനിക്ക് അനങ്ങാന്‍ സാധിക്കുന്നില്ല എന്നാണ് അഭിലാഷ് ടോമി അറിയിച്ചിരിക്കുന്നത്. ഫ്രാന്‍സിലുള്ള റേസ് കണ്‍ട്രോള്‍ യൂണിറ്റുമായാണ് സന്ദേശങ്ങളിലൂടെ അഭിലാഷ് ടോമി ബന്ധപ്പെട്ടത്. ഈ സന്ദേശങ്ങള്‍ ഉടന്‍ തന്നെ ഓസ്‌ട്രേലിയയിലുള്ള സംയുക്ത രക്ഷാപ്രവര്‍ത്തന സംഘത്തിന് കൈമാറി. സ്വയം നീങ്ങാന്‍ സാധിക്കുന്നില്ലെന്നും സ്‌ട്രെച്ചര്‍ വേണമെന്ന് ആവശ്യപ്പെട്ടതായും നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡി.കെ ശര്‍മ അറിയിച്ചു.നടുവിന് പരിക്കേറ്റിട്ടുള്ളതിനാല്‍ വഞ്ചിയിലുള്ള സാറ്റ്‌ലൈറ്റ് ഫോണ്‍ ഉള്‍പ്പെടുന്ന കിറ്റ് എടുക്കാന്‍ പോലും അഭിലാഷിനു കഴിഞ്ഞിട്ടില്ല.

പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ട് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍പ്പെട്ടത്. പായ്‌വഞ്ചിയുടെ തൂണ് തകര്‍ന്ന് മുതുകിന് ഗുരുത പരുക്കേറ്റിട്ടുണ്ടെന്ന് ഇന്നലെ അയച്ച സന്ദേശത്തില്‍ അഭിലാഷ് പറഞ്ഞിരുന്നു.

ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. അറ്റ്‌ലാന്റിക് സമുദ്രവും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന പ്രതീക്ഷയുടെ മുനമ്പു പിന്നിട്ട് കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി 'തുരിയ', ഇന്ത്യന്‍ നാവികസേനയുടെ തട്ടകമായ ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയിരുന്നു.അര നൂറ്റാണ്ട് മുമ്പുള്ള കടല്‍ പര്യവേക്ഷണ രീതികള്‍ മാത്രം ഉപയോഗിച്ചുള്ളതാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്. ഏഴ് പേര്‍ ഇടയ്ക്കുവച്ച് പിന്മാറിയിരുന്നു. ഇപ്പോള്‍ അഭിലാഷ് ഉള്‍പ്പെടെ 11 പേരാണു മത്സരരംഗത്തുള്ളത്.



from mangalam.com https://ift.tt/2I7OBd2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages