ന്യൂഡൽഹി: ആകാശത്ത് വെച്ച് എഞ്ചിൻ നിലച്ചതിനെ തുടർന്ന് ഗോ എയർ വിമാനം ബെംഗളൂരു വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. പറന്നുയർന്ന് മിനിറ്റുകൾക്കകമാണ്എഞ്ചിൻ പ്രവർത്തനം നിലച്ചത്. ബെംഗളൂരുവിൽ നിന്ന് പുണെയിലേക്ക് പറക്കുകയായിരുന്ന ജിഎട്ട്-283 വിമാനമാണ് വൻ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റിന് സൂചന ലഭിക്കുകയും ഉടൻ തന്നെ വിമാനത്തിന്റെ ഒന്നാമത്തെ എഞ്ചിൻ പ്രവർത്തന രഹിതമാകുകയുമായിരുന്നു. വിമാനത്തിലുള്ള എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. യാത്രക്കാരെ മറ്റു വിമാനങ്ങളിലായി പുണെയിലേക്ക് അയച്ചതായി ഗോഎയർ അധികൃതർ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2wzn2VA
via
IFTTT
No comments:
Post a Comment