കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ പീഡന കേസ് അട്ടമറിക്കാൻ ഡിജിപിയും ഐജിയും ശ്രമിക്കുന്നുവെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ആലോചിക്കുന്നത്കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇപ്പോഴത്തെ അന്വേഷണസംഘത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാൻ ഡിവൈ.എസ്.പിക്ക് ഉന്നത ഉദ്യോഗസ്ഥർ അനുമതി നൽകുന്നില്ലെന്നും കന്യാസ്ത്രീകൾ ആരോപിച്ചു. ഡിജിപിയും ഐജിയുമാണ് അറസ്റ്റ് വൈകിപ്പിക്കുന്നതിന് പിന്നിൽ. ഇവരുടെ നേതൃത്വത്തിലാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ബിഷപ്പിനെതിരായി പരമാവധി മൊഴികളും സാക്ഷികളും ഇപ്പോഴത്തെ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. അറസ്റ്റ് വൈകിപ്പിക്കുന്നതിനെതിരെ തിങ്കളാഴ്ച ഹൈക്കടോതിയെ സമീപിക്കുമെന്നും കന്യാസ്ത്രീകൾ അറിയിച്ചു. അന്വേഷണം അവസാനഘട്ടത്തിലാണെന്നുംഅന്വേഷണംക്രൈബ്രാഞ്ചിന് വിടാൻ തീരുമാനിച്ചിട്ടില്ലെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിനിടെ അന്വേഷണം ക്രൈബ്രാഞ്ചിന് വിടുന്നത് സംബന്ധിച്ച് ഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ചർച്ച നടത്തി. രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്പിയോട് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കം നടക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2wVQkgs
via
IFTTT
No comments:
Post a Comment