ബ്ലാസ്റ്റേഴ്‌സിനെതിരേ കളിച്ചിട്ടില്ലെന്ന് ബാങ്കോക്ക് എഫ്.സി; പിന്നെ മഞ്ഞപ്പട ജയിച്ചത് ആരോട്? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

ബ്ലാസ്റ്റേഴ്‌സിനെതിരേ കളിച്ചിട്ടില്ലെന്ന് ബാങ്കോക്ക് എഫ്.സി; പിന്നെ മഞ്ഞപ്പട ജയിച്ചത് ആരോട്?

കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരം വിവാദത്തിൽ. തായ്ലൻഡിൽ പ്രീ സീസൺ പര്യടനത്തിന് പോയ കേരള ബ്ലാസ്റ്റേഴ്സ് അവിടെ കളിച്ച മത്സരമാണ് വിവാദത്തിലായത്. ബാങ്കോക്ക് എഫ്.സിക്കെതിരെയായിരുന്നു മത്സരം. ഒന്നിനെതിരേ നാല് ഗോളിന് ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും ചെയ്തു. എന്നാൽ ബ്ലാസ്റ്റേഴ്സ് തങ്ങൾക്കെതിരേ ഒരൊറ്റ മത്സരം പോലും കളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബാങ്കോക്ക് എഫ്.സി. ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് ബാങ്കോക്ക് എഫ്.സി ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ബാങ്കോക്ക് എഫ്.സിയെ തോൽപ്പിച്ചെന്ന് പറഞ്ഞുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയയിലെ പോസ്റ്റും ഒപ്പം ഉപയോഗിച്ച തങ്ങളുടെ ലോഗോയും നീക്കം ചെയ്യണമെന്നും ബാങ്കോക്ക് എഫ്.സി ആവശ്യപ്പെട്ടു. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ആകെ ആശയക്കുഴപ്പത്തിലായി. എഫ്.സി ബാങ്കോക്ക് എന്ന ടീമും തായ്ലൻഡിലുണ്ട്. ഇനി ആ ടീമിനെതിരെയാണോ ബ്ലാസ്റ്റേഴ്സ് കളിച്ചതെന്ന് ആരാധകർ സംശയിച്ചു. എന്നാൽ അവർക്കെതിരേയും ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടില്ലെന്ന് ആരാധകർ കണ്ടെത്തി. ബ്ലാസ്റ്റേഴ്സ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത മത്സരത്തിന്റെ ഫോട്ടോയിൽ നിന്ന് തന്നെയാണ് ഏത് ടീമിനെതിരായണ് കളിച്ചതെന്ന് ആരാധകർ കണ്ടുപിടിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ എതിർ ടീമിൽ കളിക്കുന്ന താരമിട്ടിരിക്കുന്ന ജഴ്സിയിലെ ലോഗോ ബാങ്കോക്കിലെ ഒരു യൂണിവേഴ്സിറ്റി ടീമിന്റേയാണ്. ബാങ്കോക്ക് തോൻബുരി യൂണിവേഴ്സ്റ്റി ടീമാണത്. ഇതോടെ ബ്ലാസ്റ്റേഴ്സ് തങ്ങളെ വഞ്ചിച്ചുവെന്ന പോസ്റ്റുമായി നിരവധി ആരാധകർ രംഗത്തെത്തുകയും ചെയ്തു. ഈ യൂണിവേഴ്സ്റ്റി ടീമിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചതെന്ന് ബാങ്കോക്ക് എഫ്.സിയും പിന്നീട് സ്ഥിരീകരിച്ചു. മത്സരം നടക്കുന്നതിന് മുമ്പ് ഇത്തരത്തിൽ ഒരു മത്സരം ഉള്ളത് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചിരുന്നുമില്ല. എന്തായലും സംഗതി വിവാദമായതോടെ കേരള ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയയിൽ നിന്ന് ബാങ്കോക്ക് എഫ്.സിയുടെ ലോഗോയുള്ള പോസ്റ്റുകളെല്ലാം നീക്കം ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ്ആരാധകർ. Content Highlights: Kerala Blasters vs Bangkok FC Pre Season Match Controversy


from mathrubhumi.latestnews.rssfeed https://ift.tt/2wYmAzx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages