ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പ് കേസില്‍ രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മല്യയ്ക്ക് നാട് വിടാന്‍ ബി.ജെ.പി സര്‍ക്കാര്‍ സഹായം ചെയ്തുവെന്ന് സ്ഥിരീകരിക്കുന്നതാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം. സര്‍ക്കാര്‍ ചെയ്ത സഹായങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.
ലുക്ക് നോട്ടീസ് മയപ്പെടുത്തി വിജയ് മല്യയ്ക്ക് നാട് വിടാന്‍ സഹായം ചെയ്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടുന്നത്. മല്യ നാട് വിട്ടതുമായി ബന്ധപ്പെട്ട് നിഷേധിക്കാനാകാത്ത രണ്ട് വസ്തുതകള്‍ നമുക്ക് മുന്നിലുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. 1. 2015 ഒക്‌ടോബര്‍ 24ന് ലുക്ക് ഔട്ട് നോട്ടീസില്‍ വെള്ളം ചേര്‍ത്തു. എയര്‍പോര്‍ട്ടില്‍ മല്യയെ തടയണം എന്നത് മാറ്റി മല്യ വന്നാല്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നാക്കി ലഘൂകരിച്ചു. ഇതിലൂടെ 54 ലഗേജുകളുമായി നാട് വിടാന്‍ മല്യയ്ക്ക് സഹായകമായി. 2. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വച്ച് താന്‍ ലണ്ടനിലേക്ക് പോകുകയാണെന്ന് വിജയ് മല്യ ധനമന്ത്രിയോട് പറഞ്ഞു.
We have now two undeniable facts on the Mallya escape issue: 1. Look Out Notice was diluted on Oct 24, 2015 from “Block” to “Report” departure enabling Mallya to depart with 54 checked luggage items. 2. Mallya told FM in Central Hall of Parliament that he was leaving for London.— Subramanian Swamy (@Swamy39) September 13, 2018
വിജയ് മല്യയ്‌ക്കെതിരായ ലുക്ക്ഔട്ട് നോട്ടീസില്‍ വെള്ളം ചേര്‍ത്തുവെന്ന് 2016ലും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു. എന്നാല്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ പേര് പറയാതെയായിരുന്നു ആരോപണം. നാട് വിടുമ്പോള്‍ വിജയ് മല്യ രാജ്യസഭാംഗമായിരുന്നു. സി.ബി.ഐയുടെ ലുക്ക്ഔട്ട് നോട്ടീസും മല്യയ്‌ക്കെതിരെ നിലവിലുണ്ടായിരുന്നു. മല്യയുടെ പേരിലുള്ള ലുക്ക്ഔട്ട് നോട്ടീസിലും കമ്പ്യുട്ടറില്‍ നിന്നും തടയുക എന്ന നിര്‍ദ്ദേശം മാറ്റി പകരം റിപ്പോര്‍ട്ട് ചെയ്യുക എന്ന നിര്‍ദ്ദേശമാണ് ഉണ്ടായിരുന്നത്.
വിജയ് മല്യയുടെ വെളിപ്പെടുത്തലോടെ പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കുന്നതാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വെളിപ്പെടുത്തല്‍. നേരത്തെ വന്‍കിട സാമ്പത്തിക തട്ടിപ്പുകാരെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തലും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
from mangalam.com https://ift.tt/2Oer7oR
via IFTTT
No comments:
Post a Comment