ന്യൂയോര്‍ക്ക്: 24-ാം ഗ്രാന്‍സ്ലാം കിരീടം സ്വപ്നം കണ്ടിറങ്ങിയ യുഎസ് ഓപ്പണ്‍ ഫൈനലില്‍ അമേരിക്കന്‍ ടെന്നീസ് റാണി സെറീന വില്യംസിന് തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ചയായിരുന്നു. അതിനാടകീയതകള്‍ക്ക് അരങ്ങൊരുങ്ങിയ ഓപ്പണ്‍ ഫൈനലില്‍ ചെയര്‍ അമ്പയറെ കള്ളന്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് റാക്കറ്റ് എറിഞ്ഞുടയ്ക്കുകയും ചെയ്തിരുന്നു. മത്സരം വന്‍ വിവാദമായതിനു പിന്നാലെ സെറീന വില്യംസിന്റെ മത്സരങ്ങള്‍ ബഹിഷ്‌കരിക്കാന്‍ അമ്പയര്‍മാര്‍ നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
മത്സരത്തിനിടെ കോച്ചിങ്ങ് സ്വീകരിച്ചതിനു ചെയര്‍ അമ്പയര്‍ കാര്‍ലോസ് റാമോസ് സെറീനയെ താക്കീത് ചെയ്തതാണ് ആദ്യം താരത്തെ ചൊടിപ്പിച്ചത്. ആദ്യ സെറ്റ് നഷ്ടമായി രണ്ടാം സെറ്റില്‍ 3-1 ന് മുന്നില്‍ നിന്നിരുന്ന സെറീന പിന്നീട് തുടര്‍ച്ചയായി പോയിന്റുകള്‍ നഷ്ടമാക്കിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് റാക്കറ്റ് എറിഞ്ഞുടയ്ക്കുകയായിരുന്നു. ഇതോടെ അമ്പയര്‍ വീണ്ടും താക്കീത് ചെയ്തു. കൂടാതെ ഒരു പോയിന്റ് നഷ്ടമാകുകയും ചെയ്തു. ഇതോടെ മത്സരത്തിനിടെ പരിശീലകന്‍ ഇടപെട്ടതിന്റെ പേരില്‍ നല്‍കിയ മുന്നറിയിപ്പ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ജീവിതത്തില്‍ ഇന്നേവരെ വഞ്ചന കാട്ടിയിട്ടില്ല. നിങ്ങള്‍ എന്നോട് മാപ്പു പറയണമെന്നും സെറീന അമ്പയറിനോട് ആവശ്യപ്പെട്ടിരുന്നു.
നിങ്ങള്‍ എന്റെ പോയിന്റ് കവര്‍ന്നെടുത്തു. കള്ളനാണ് നിങ്ങള്‍' എന്ന് വീണ്ടും സെറീന ആവര്‍ത്തിച്ചതോടെ അമ്പയര്‍ മൂന്നാമത്തെ മുന്നറിയിപ്പും പുറപ്പെടുവിപ്പിച്ച് പെനാല്‍റ്റി പോയിന്റുകളില്‍ ഗെയിം നഷ്ടമാകുകയും ചെയ്തു. മത്സരത്തിനിടെ തന്നെ ഇരുതാരങ്ങളേയും വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കാന്‍ അമ്പയര്‍ ശ്രമിച്ചെങ്കിലും സെറീന വഴങ്ങിയില്ല. ടൂര്‍ണമെന്റ് റഫറി ബ്രയാന്‍ ഏര്‍ലിയോടു സംസാരിക്കണമെന്നായിരുന്നു സെറീനയുടെ ആവശ്യം. മത്സരത്തിനു പിന്നാലെ ചെയര്‍ അമ്പയറിനെതിരെ സെറീന വില്യംസ് ഉയര്‍ത്തിയ ആരോപണങ്ങളെച്ചൊല്ലി ടെന്നീസ് ലോകം രണ്ടു തട്ടുകളിലാകുകയും ചെയ്തു. സെറീനയ്ക്കു പിന്തുണയുമായി മുന്‍ താരങ്ങളായ ബില്ലി ജീന്‍ കിങ്ങും, ജോണ്‍ മക്കന്റോയും രംഗത്തെത്തി.
from mangalam.com https://ift.tt/2QpKTPV
via IFTTT
No comments:
Post a Comment