ന്യൂഡൽഹി: കേരള പുനർ നിർമാണത്തിനായി നെതർലൻഡ്സ് സർക്കാർ വാഗ്ദാനം ചെയ്ത സാങ്കേതിക സഹായം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രസർക്കാരിനെ സമീപിച്ചു.ചീഫ് സെക്രട്ടറി ടോം ജോസിന്റെകത്ത് പരിഗണിച്ച വിദേശ മന്ത്രാലയം വിഷയത്തിൽ ആഭ്യന്തര മന്ത്രാലയമുൾപ്പെടെ മറ്റ് മന്ത്രാലയങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ്. കേരള പുനർനിർമാണത്തിന് സാങ്കേതികവിദ്യയും ഒപ്പം വിദഗ്ദ സംഘത്തേയും അയക്കാമെന്ന വാഗ്ദാനവുമായി കഴിഞ്ഞയാഴ്ചയാണ് നെതർലൻഡ്സ് മുന്നോട്ട് വന്നത്. നെതർലൻഡ്സ് അംബാസിഡറും മലയാളിയുമായ വേണു രാജമണിയായിരുന്നു ഇക്കാര്യം അറിയിച്ചത്. സാങ്കേതിക സഹായ വാഗ്ദാനം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നെതർലൻഡ്സ്കത്ത് അയച്ചിരുന്നു. വിഷയത്തിൽ കേന്ദ്രം ഏതാനും ദിവസങ്ങൾക്കകം മറുപടി നൽകുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ. വിദേശ സാമ്പത്തിക സഹായം സ്വീകരിക്കില്ലെന്ന നിലപാട് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2NziJDr
via
IFTTT
No comments:
Post a Comment