വാഷിംഗ്ടണ്‍: പങ്കുവെയ്ക്കല്‍ സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഒരു ഓര്‍മ്മപ്പടുത്തലാണ്. ഒരു ചെറിയ മിഠായി കിട്ടിയാല്‍ പോലും അത് കൂടെ ഉള്ള ആള്‍ക്കു കൂടി പങ്കുവെച്ച് കഴിക്കാനാണ് നമ്മെ ശീലിപ്പിക്കുന്നതും. ഇതെല്ലാം അവിടെ നില്‍ക്കട്ടെ.. പറഞ്ഞു വരുന്ന കഥയിലെ താരം അമേരിക്കന്‍ മുന്‍ പ്രസിഡന്റ ജോര്‍ജ് ബുഷാണ്.
മുതിര്‍ന്ന അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ മെക്കെയ്‌ന്റെ ശവസംസ്‌കാരച്ചടങ്ങിനെ തുടര്‍ന്ന് നടന്ന പരിപാടിക്കിടെയാണ് വൈറലായ ആ 'കൈമാറ്റം' നടന്നത്. ഒബാമയും ഭാര്യ മിഷേല്‍ ഒബാമയ്ക്കും ഒപ്പമാണ് ജോര്‍ജ് ബുഷും മുന്‍ നിരയില്‍ ഇരുന്നത്. രാഷ്ട്രീയാതിര്‍ത്തിക്കപ്പുറമുള്ള ബന്ധങ്ങളെക്കുറിച്ച് പ്രസംഗിക്കുന്നതിനിടെയാണ് ജോര്‍ജ് ബുഷ് ചെറിയൊരു മിഠായി മിഷേലിന്റെ കൈകളില്‍ നല്‍കിയത്.
ജോര്‍ജ് ബുഷ് എന്താണ് നീട്ടുന്നതെന്ന് അറിയാതിരുന്ന മിഷേല്‍ മിഠായി കണ്ടയുടന്‍ ചിരിയോടെ 'താങ്ക്യൂ' എന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. രസകരമായ സംഭവം ഒബാമ ചെറു ചിരിയോടെ വീക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. ട്വിറ്ററില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോയ്ക്ക് വന്‍ അഭിനന്ദന പ്രവാഹമാണ്.
WATCH: Bipartisanship: Laura Bush, via President Bush, hands a piece of candy to Michelle Obama during the memorial service for John McCain. pic.twitter.com/PhKPYCOiUz— MSNBC (@MSNBC) September 1, 2018
from mangalam.com https://ift.tt/2wBIzMH
via IFTTT
No comments:
Post a Comment