യഥാര്‍ത്ഥ കള്ളനോട് സാമ്യം തോന്നിച്ചതിന്റെ പേരില്‍ നിരപരാധിയായ യുവാവിന് മറ്റേയാള്‍ ചെയ്ത മോഷണത്തിന് ജയിലില്‍ കിടക്കേണ്ടി വന്നത് 17 വര്‍ഷം. തന്നെപ്പോലെ തന്നെയിരിക്കുന്നയാള്‍ കന്‍സാസ് സിറ്റിയിലെ വാള്‍മാര്‍ട്ടില്‍ വെച്ച് ഒരു യുവതിയുടെ മൊബൈല്‍ഫോണ്‍ പിടിച്ചു പറിച്ചതിന്റെ പേരില്‍ ഒന്നര ദശകത്തിന് മേല്‍ ജയിലില്‍ കിടക്കേണ്ടി വന്നത് റിച്ചാര്‍ഡ് ജോണ്‍സ് എന്നയാള്‍ക്കായിരുന്നു.
1999 ലായിരുന്നു മോഷണം നടന്നത്. മോഷണത്തിന് സാക്ഷിയായവര്‍ നല്‍കിയ നിറം കുറഞ്ഞ മുടി നീട്ടി വളര്‍ത്തിയ ഒരു ആഫ്രിക്കന്‍ അമേരിക്കനാണ് മോഷണം നടത്തിയതെന്ന ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോണ്‍സിനെ പിടികൂടുകയായിരുന്നു. മോഷണം നടന്നെന്ന് പറയുന്ന സമയത്ത് റിച്ചാര്‍ഡ് കാമുകിയുടെ വീട്ടിലായിരുന്നു. എന്നാല്‍ ദൃക്‌സാക്ഷികള്‍ ഇയാളാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞതോടെ 19 വര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു.
നിരപരാധിയാണെന്ന് കാണിച്ച് ഇതിനകം പല തവണ ഹര്‍ജി നല്‍കിയെങ്കിലും കഴിഞ്ഞ വര്‍ഷമാണ് മോചിതനായത്. അതും വാള്‍മാര്‍ട്ടിന് സമീപം താമസിക്കുന്ന യഥാര്‍ത്ഥ പ്രതി റിക്ക് ആമോസ് പിടിയിലായതിനെ തുടര്‍ന്ന്. ഇപ്പോള്‍ ജോണ്‍സിന് പകരം ജയിലിലായിരിക്കുന്ന ആമോസിനെ കണ്ട് ജയിലിലുള്ള മറ്റു സഹതടവുകാര്‍ പോലും ഞെട്ടിയിരിക്കുകയാണ്. രണ്ടു പേരുടെയും ഫോട്ടോകള്‍ കാട്ടിയപ്പോള്‍ ഇരയ്ക്ക് പോലും അല്ലെന്ന് പറയാന്‍ കഴിയുമായിരുന്നില്ല. കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയായായതിനാല്‍ ആമോസ് വിചാരണയ്ക്ക് ഇരയായിട്ടില്ല.
കൊച്ചുകുട്ടികളായിരുന്ന ജോണ്‍സിന്റെ പെണ്‍മക്കള്‍ക്ക് ഇപ്പോള്‍ 24, 19 എന്നിങ്ങനെയാണ് പ്രായം. ഔദ്യോഗികമായി തന്റെ നിരപരാധിത്വം പ്രഖ്യാപിക്കാനും ഇത്രയും നാള്‍ ജയിലില്‍ കിടക്കേണ്ടി വന്നതിന് നഷ്ടപരിഹാരം തേടിയുള്ളതുമായ ജോണ്‍സിന്റെ ഹര്‍ജിക്ക് 1.1 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാന്‍ കന്‍സാസ് സിറ്റി സ്‌റ്റേറ്റിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
from mangalam.com https://ift.tt/2MKswXM
via IFTTT
No comments:
Post a Comment