ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്.പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര എന്നിവർഅംഗങ്ങളായഅഞ്ചംഗ ബെഞ്ചിൽ നാലു പേർക്കും ഒരേ അഭിപ്രായമായിരുന്നു.ഇന്ദു മൽഹോത്ര മാത്രമാണ് ഭൂരിപക്ഷ വിധിയോട് വിയോജിച്ചിരിക്കുന്നത്. മതവുമായി ബന്ധപ്പെട്ട ആഴമേറിയ വൈകാരിക വിഷയങ്ങൾ മതത്തിനും തന്ത്രികൾക്കും വിടുന്നതാണ് നല്ലതെന്നായിരുന്നു അവരുടെ നിലപാട്. വിധിയിലെ പ്രധാന പരാമർശങ്ങൾ പ്രത്യേക സമയങ്ങളിൽ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെ തടയുന്ന കേരള ഹിന്ദു പൊതു ആരാധനാ സ്ഥല പ്രവേശന ചട്ടങ്ങളിലെ 3(ബി) വകുപ്പ് റദ്ദാക്കി വിശ്വാസത്തിൽ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ശാരീരികവും ജൈവികവുമായ പ്രത്യേകതകൾ വിവേചനത്തിന് കാരണമാകരുത് ശബരിമലയിലെ അയ്യപ്പ ഭക്തൻമാരെ പ്രത്യേക ഗണമായി കാണാനാവില്ല ഭരണഘടനയുടെ പാർട്ട്-IIIഅനുശാസിക്കുന്ന മൗലികാവകാശങ്ങൾ സമൂഹത്തിന്റെ പരിവർത്തനത്തിന് അനിവാര്യമാണെന്ന് ജസ്റ്റിസ് നരിമാൻ സ്ത്രീകളെ ശബരിമലയിൽ അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ ലംഘനവും 21-ാം വകുപ്പിന്റെ ലംഘനവുമാണ് 41 ദിവസത്തെ വൃതം സ്ത്രീകൾക്ക് എടുക്കാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ല. സ്ത്രീകളെ ദുർബലരായി കാണുന്നതാണ് ഈ വാദമെന്നും ജസ്്റ്റിസ് നരിമാൻ മത നിയമങ്ങൾ വെച്ചുപുലർത്താൻ മതങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ ഏതു രീതിയിലുള്ള മത നിയമങ്ങളും ഭരണഘടനയുമായി യോജിച്ചു പോകുന്നതായിരിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ജീവശാസ്ത്രപരമായ കാരണത്താൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുന്നത് ഇന്ത്യൻ ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശം ഉറപ്പാക്കുന്ന വകുപ്പായ 14, മത,ജാതി,സ്ഥലം, ഭാഷ എന്നിവയുടെ പേരിലുള്ള വിവേചനത്തെ തടയുന്ന വകുപ്പ് 15, തൊട്ടുകൂടായ്മയുടെ നിഷ്കാസനം ഉറപ്പാക്കുന്ന വകുപ്പ് 17 എന്നിവയുടെ ലംഘനമാണോ എന്ന പരിശോധനയായിരുന്നു പ്രധാനമായും ഭരണഘടനാ ബെഞ്ച് നടത്തിയത്. ആർത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. എട്ടുദിവസത്തെ സുദീർഘമായ വാദപ്രതിവാദങ്ങൾക്കുശേഷം ഓഗസ്റ്റ് ഒന്നിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് വിധിപറയാൻ മാറ്റിയത്. ആർത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമപിൻബലമേകുന്ന 1965-ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല (പ്രവേശന) ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2006-ൽ ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സംഘടനകളും വ്യക്തികളും രണ്ട് അമിക്കസ് ക്യൂറിമാരും വാദമുന്നയിച്ചു. ദേവസ്വം ബോർഡ്, എൻ.എസ്.എസ്., പന്തളം രാജകുടുംബം, പീപ്പിൾ ഫോർ ധർമ, റെഡി ടു വെയ്റ്റ്, അമിക്കസ് ക്യൂറി രാമമൂർത്തി തുടങ്ങിയവർ നിലവിലെ സ്ഥിതി തുടരണമെന്ന് വാദിച്ചു. മുഖ്യഹർജിക്കാർക്കു പുറമേ അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ, ഹാപ്പി ടു ബ്ലീഡ് സംഘടന തുടങ്ങിയവർ സ്ത്രീപ്രവേശനത്തിനായി ശക്തമായി വാദിച്ചു. സ്ത്രീപ്രവേശനത്തിന് അനുകൂലനിലപാടാണെന്ന് വ്യക്തമാക്കി 2007-ൽ അന്നത്തെ ഇടതുസർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, ശബരിമലയിൽ തത്സ്ഥിതി തുടരുന്നതിനെ അനുകൂലിച്ച് 2016-ൽ യു.ഡി.എഫ്. സർക്കാർ സത്യവാങ്മൂലം നൽകി. തുടർന്നുവന്ന ഇപ്പോഴത്തെ ഇടതുസർക്കാർ ഈ സത്യവാങ്മൂലം പിൻവലിക്കുകയും ആദ്യത്തെ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. Content Highlights:Sabarimala Temple Opens Doors to Women, Supreme Court


from mathrubhumi.latestnews.rssfeed https://ift.tt/2QbV9dB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages