തിരുവനന്തപുരം: സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. പ്രമുഖരുടെ പ്രതികരണങ്ങളിലൂടെ- സ്വാഗതം ചെയ്യുന്നു, നടപ്പാക്കേണ്ടത് ദേവസ്വം ബോർഡ്-ദേവസ്വം മന്ത്രി ചരിത്രപരമായ വിധിയാണ് കോടതിയുടേതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിധി സർവാത്മനാ സ്വാഗതം ചെയ്യുന്നു. നടപ്പാക്കേണ്ടത് ദേവസ്വം ബോർഡാണ്. വ്യത്യസ്തമായ അഭിപ്രായങ്ങൾ ഈ വിഷയത്തിലുണ്ട്. ചില പ്രശ്നങ്ങളുണ്ടാവാം. എന്നാൽ നിയമവാഴ്ചയ്ക്കാണ് പ്രാധാന്യം. ജനങ്ങൾ നിയമവാഴ്ചയോട് സമരസപ്പെടുമെന്നാണ് കരുതുന്നത്. സ്ത്രീകൾക്ക് ശബരിമല സന്ദർശനത്തിന് സൗകര്യങ്ങളൊക്കും- ദേവസ്വം ബോർഡ് പ്രസിഡന്റ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ കുറിച്ചുള്ള സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ. ദീർഘകാലമായി തുടർന്നു വരുന്ന വാദപ്രതിവാദങ്ങളിൽ കോടതിയെടുത്ത തീരുമാനമാണ് ഇപ്പോൾ വന്നത്. കോടതി തീരുമാനം അംഗീകരിച്ച് സ്ത്രീകളുടെ ശബരിമല സന്ദർശനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും പദ്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീപ്രവേശനത്തിൽ ദേവസ്വം ബോർഡിന്റെ അഭിപ്രായം കോടതിയെ അറിയിച്ചിരുന്നു. അതിനെതിരായ വിധിയാണിതെങ്കിലും അത് ബോർഡ് പൂർണ മനസോടെ അംഗീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാരുമായി ചർച്ച നടത്തി ആവശ്യമായ കാര്യങ്ങൾ ചെയ്യും. വിധിയിൽ ആശയോ നിരാശയോ ഇല്ല, അയ്യപ്പൻ അദ്ദേഹത്തിന്റെ ആഗ്രഹം തങ്ങളിലൂടെ നടപ്പിലാക്കുന്നുവെന്ന് കരുതുന്നു. അത് നടപ്പിലാക്കേണ്ട ബാധ്യത തങ്ങൾക്കുണ്ട്. ഇതിൽ ആചാരലംഘനത്തിന്റെ കാര്യമുദിക്കുന്നില്ല. കോടതി വിധി എന്താണോ അംഗീകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമന്വയത്തിന്റെ സമീപനം സ്വീകരിക്കണം- ബിജെപി ഓരോ ക്ഷേത്രങ്ങൾക്കും പ്രത്യേകം ആരാധനാക്രമമുണ്ട്. അതിനെ വലിച്ചെറിയാൻ ആർക്കും അവകാശമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി. എസ്. ശ്രീധരൻ പിള്ള. വിശ്വാസത്തെ സംബന്ധിച്ച് പരമ പ്രാധാന്യം നൽകേണ്ടത് വിശ്വാസങ്ങൾക്കാണെന്ന് ജസ്റ്റിസുമാരിൽ ഒരാളായ ഇന്ദു മൽഹോത്ര പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ വികാരങ്ങളെ മാനിക്കണം. വിധിപ്പകർപ്പ് കിട്ടിയ ശേഷം ബിജെപിയുടെ ഔദ്യോഗിക നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പന്തളം രാജകുടുംബവും തന്ത്രിമാരും അടക്കമുള്ളവരോട് ആലോചിച്ച് തീരുമാനമെടുക്കണം. ദൈവവിശ്വാസം ഇല്ലാത്ത ഭരണകൂടം അവസരത്തെ മുതലെടുക്കുന്നത് അംഗീകരിക്കാനാവില്ല. സമന്വയത്തിന്റെ അന്തരീക്ഷമുണ്ടാകണം. ശബരിമലയിൽ പ്രവേശിക്കുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകുമെന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രസ്താവന പ്രകോപനരമാണെന്നുംശബരിമലയെ സംഘർഷ കേന്ദ്രമാക്കാനുള്ള സിപിഎം ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല-സുപ്രീം കോടതി വിധി അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. കോടതി വിധിപഠിച്ചശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല പറഞ്ഞു. തന്ത്രി കണ്ഠരര് രാജീവര്- ശബരിമല വിധി നിരാശാജനകം. എന്നാൽ കോടതി വിധിയെ അംഗീകരിക്കുന്നു, ബഹുമാനിക്കുന്നു തൃപ്തി ദേശായി- ശബരിമല വിധി സ്വാഗതം ചെയ്യുന്നു. വിധി സ്ത്രീകളുടെ വിജയം. പ്രയാർ ഗോപാലകൃഷ്ണൻ-വിധി ദുഃഖകരം. കൂടുതൽ ആലോചന നടത്തി നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന്ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. Content Highlights: reactions, Supreme court verdict on Sabarimala women entry
from mathrubhumi.latestnews.rssfeed https://ift.tt/2NKmZ3L
via
IFTTT
No comments:
Post a Comment