ബാലഭാസ്‌കറിന്റെ നിലയിൽ നേരിയ പുരോഗതി; ‘എയിംസി’ന്റെ സഹായം തേടിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

ബാലഭാസ്‌കറിന്റെ നിലയിൽ നേരിയ പുരോഗതി; ‘എയിംസി’ന്റെ സഹായം തേടിയേക്കും

തിരുവനന്തപുരം: കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ നിലയിൽ നേരിയ പുരോഗതി. ജീവൻരക്ഷാസംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇപ്പോൾ ചികിത്സയിലുള്ളതെങ്കിലും ഇവയുടെ തോത് കുറച്ചുകൊണ്ട് വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഭാര്യ ലക്ഷ്മിയുടെ നില മെച്ചപ്പെട്ടുവരുന്നതായാണ് ഡോക്ടർമാർ പറയുന്നത്.ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ചികിത്സയ്ക്കായി എയിംസിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) നിന്നും ഡോക്ടർമാരുടെ സംഘത്തെ എത്തിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത് സംബന്ധിച്ച് സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ടതുണ്ട്്.ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുകയാണെങ്കിലും മരുന്നുകളോട് ചെറിയതോതിൽ പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. വെന്റിലേറ്ററിലാണ് കഴിയുന്നത്. എന്നാൽ ഇതുൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങളുടെ ഉപയോഗത്തോത് കുറച്ചിട്ടുണ്ട്. ഇതിനോട് നല്ലരീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും നല്ല സൂചനയാണെന്നുമാണ് ഡോക്ടർമാർ പറയുന്നത്. ബാലഭാസ്‌കറിന്റെ കഴുത്തിനും സുഷുമ്‌നാനാഡിക്കും ശ്വാസകോശത്തിനും തകരാറുണ്ട്്. കഴുത്തിലെ കശേരുക്കൾക്ക് ക്ഷതമുണ്ടായതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. സുഷുമ്‌നാ നാഡിക്കുണ്ടായ ക്ഷതം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ബാലഭാസ്‌കറിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കഴിയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഗീതസംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മകൾ തേജസ്വിനിബാല മരിച്ചു. തൃശ്ശൂരിൽ നിന്നും ക്ഷേത്രദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേയ്ക്ക് മടങ്ങുമ്പോൾ പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലഭാസ്‌കറിന്റെ നട്ടെല്ലിനും നാഡീവ്യവസ്ഥകൾക്കുമാണ് പരിക്കേറ്റത്. ബാലഭാസ്‌കറിനെയും ഭാര്യ ലക്ഷ്മിയെയും കൂടാതെ ഡ്രൈവർ അർജുനും ആശുപത്രിയിൽ ചികിത്സയിലുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2NPhvon
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages