റിയാദ്: സൗദിയില്‍ അച്ഛന്റെ അനുമതിയില്ലാതെ യുവതിക്ക് വിദേശത്ത് പോകാനായി പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ സൗദി കോടതിയുടെ ഉത്തരവ്. രാജ്യത്തിന്റെ പുറത്തേക്ക് സഞ്ചരിക്കുന്നതിന് സൗദി വനിതകള്‍ക്ക് അനുവാദമില്ല. പിതാവിന്റെയോ ഭര്‍ത്താവിന്റെയോ അനുമതിയില്ലാതെ പുറത്ത് പോകാന്‍ സാധിക്കില്ല. വിവാഹത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ആയി രാജ്യത്തിന് പുറത്തേക്ക് പോകാനായി കുടുംബത്തിലെ പുരുഷന്മാരുടെ അനുമതി വേണം. ഇത് നിലനില്‍ക്കെയാണ് പിതാവിനെ മറികടന്ന് വിദേശത്ത് പോകാന്‍ യുവതിക്ക് സൗദി കോടതി അനുമതി നല്‍കിയത്.
പടിഞ്ഞാറന്‍ ജിദ്ദ സിറ്റിയിലെ യുവതിക്കാണ് രാജ്യത്തിന് പുറത്ത് പോകാന്‍ കോടതി അനുമതി ലഭിച്ചത്. രാജ്യത്തിന് പുറത്ത് പഠിക്കാന്‍ പോകാനായിട്ടാണ് യുവതിക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കോടതി ഉത്തരവിട്ടത്. സൗദി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മകള്‍ക്ക് പാസ്‌പോര്‍ട്ട് ലഭ്യമാക്കണമെന്ന് പിതാവിന് കോടതി ഉത്തരവ് നല്‍കുകയും ചെയ്തു.
കഴിഞ്ഞ പത്ത് വര്‍ഷമായി യുവതി അമ്മയ്ക്ക് ഒപ്പമാണ് കഴിയുന്നത്, ആറ് വര്‍ഷമായി അച്ഛനെ യുവതി കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സൗദിയില്‍ വനിതകള്‍ക്ക് ലൈസന്‍ നേടാനും വാഹനങ്ങള്‍ ഓടിക്കാനുമുള്ള അനുമതി കഴിഞ്ഞയിടെയാണ് നല്‍കിയത്. ഇത്തരത്തില്‍ ജോലി ആവശ്യങ്ങള്‍ക്കായും ഫുട്‌ബോള്‍ കളി കാണാനും രാജ്യത്തിന് പുറത്തു പോകാന്‍ വനിതകള്‍ക്ക് രാജ്യത്ത് അനുമതി ലഭിച്ചിരുന്നു.
from mangalam.com https://ift.tt/2MTY6NG
via IFTTT
No comments:
Post a Comment