അഭിമന്യു വധം: പ്രളയം മുക്കിയപ്പോള്‍ ഒളിവിലിരുന്ന പ്രതികള്‍ വെളിയില്‍ ചാടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

അഭിമന്യു വധം: പ്രളയം മുക്കിയപ്പോള്‍ ഒളിവിലിരുന്ന പ്രതികള്‍ വെളിയില്‍ ചാടി

പന്തളം: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് പന്തളത്തെ ഒറ്റപ്പെട്ട വീട്ടില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പ്രതികള്‍ക്കൊപ്പാമാണ് മുഖ്യപ്രതിയും പന്തളത്തെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പ്രളയം വന്ന് പന്തളത്തെ വീട്ടില്‍ വെള്ളം കയറിയതോടെയാണ് പ്രതികള്‍ പുറത്ത് ചാടിയത്.

അഭിമന്യുവിനെ കൊലപ്പെടുത്താന്‍ മൂന്ന് പ്രതികളാണ് കൈവശം മാരകായുധങ്ങള്‍ കരുതിയിരുന്നത്. കൊല നടത്തിയ ശേഷം കേരളം വിട്ട ഇവര്‍ പലപ്പോഴായി പന്തളത്തെ ഒളിത്താവളത്തില്‍ എത്തി. ഒരു മാസത്തിലേറെ ഇവിടെ തങ്ങി. പ്രളയത്തില്‍ പല സ്ഥലങ്ങളിലായി ഒറ്റപ്പെട്ട പ്രതികള്‍ അതിന് ശേഷം ഫോണില്‍ പരസ്പരം ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് പോലീസിന് ഇവരെക്കുറിച്ച് സൂചന ലഭിച്ചത്. കേസില്‍ പ്രതിയായ നെട്ടൂര്‍ സ്വദേശി അബ്ദുള്‍ നാസറാണ് ഏറ്റവും ഒടുവില്‍ പിടിയിലായത്. പ്രളയത്തെ തുടര്‍ന്ന് ഇവര്‍ പല ചിന്നിച്ചിതറിയത് അന്വേഷണ സംഘത്തിന് സഹായകമായി.

ഇനി പിടിയിലാകാനുള്ള പ്രതികളെ ചിത്രങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കൊലപാതകത്തില്‍ പങ്കെടുത്ത 16 പ്രതികളേയും തിരിച്ചറിഞ്ഞു. ഇതില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയാണ് കേസിലെ മുഖ്യ ആസൂത്രകന്‍. ഇയാളെ ജൂലൈയില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.



from mangalam.com https://ift.tt/2wYSTyj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages