ആദര്‍ശയായ മരുമകളാകാന്‍ മൂന്നുമാസം, കോഴ്‌സൊരുക്കി സര്‍വകലാശാല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ആദര്‍ശയായ മരുമകളാകാന്‍ മൂന്നുമാസം, കോഴ്‌സൊരുക്കി സര്‍വകലാശാല

നിങ്ങൾ സ്ത്രീത്വത്തെക്കുറിച്ച് അഭിമാനിക്കുന്നവരാണെങ്കിൽ സ്ത്രീകളെ മാനസികമായും ശാരീരികമായും അവഹേളിക്കുന്നവരോട് ഒരുതരത്തിലും യോജിക്കാൻ കഴിയാത്തവരാണെങ്കിൽ ഈ വാർത്ത തീർച്ചയായും ചൊടിപ്പിക്കും. സംസ്കാര സമ്പന്നയായ സ്ത്രീകളെ വാർത്തെടുക്കാനെന്ന പേരിൽ ഒരായിരം അരുതുകൾ കൽപ്പിക്കുന്ന സമൂഹമാണിത്. അതിനിടയിലേക്കിതാ ആദർശയായ മരുമകളെ കണ്ടെത്താൻ ഒരു സർവകലാശാല കോഴ്സ് തുടങ്ങിയിരിക്കുകയാണത്രേ. ഭോപ്പാലിലെ ബർക്കത്തുള്ള സർവകലാശാലയാണ് ആദർശയായ മരുമകളെ വാർത്തെടുക്കാൻ മൂന്നുമാസം നീണ്ട സർട്ടിഫിക്കറ്റ് കോഴ്സ് നടത്താനൊരുങ്ങുന്നത്. വിവാഹത്തിനു മുമ്പെ സ്ത്രീകളെ ആദർശശീലകളായ മരുമകളാകുവാൻ ഒരുക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം. സർവകലാശാലയ്ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നതെന്ന് വൈസ് ചാൻസലർ പ്രൊഫ: ഡിസി ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു. സർവകലാശാല എന്ന നിലയ്ക്ക്, ഞങ്ങൾക്ക് സമൂഹത്തോട് ചില ഉത്തരവാദിത്തങ്ങളുണ്ട്. അക്കാദമിക തലം മാത്രമെന്നു പരിധിവെക്കരുത്. കുടുംബത്തെ കോട്ടമില്ലാതെ കാത്തുസൂക്ഷിക്കുന്ന ഭാര്യമാരാകാൻ പെൺകുട്ടികളെ തയ്യാറെടുപ്പിക്കുകയാണ് ലക്ഷ്യം. ഇത് സ്ത്രീശാക്തീകരണത്തിന്റെ ഭാഗ്യമാണ്.-ഗുപ്ത പറയുന്നു അടുത്ത അക്കാദമിക വർഷത്തോടെ ആരംഭിക്കുന്ന കോഴ്സിൽ തുടക്കത്തിൽ മുപ്പതു പെൺകുട്ടികൾക്കാണ് അവസരം ലഭിക്കുക. സോഷ്യോളജി, സൈക്കോളജി, വിമൻ സ്റ്റഡീസ് വിഭാഗങ്ങളിലായിരിക്കും കോഴ്സ് അനുവദിക്കുക. കോഴ്സ് പൂർത്തിയാകുന്നതോടെ കുടുംബത്തിന്റെ തലങ്ങൾ മനസ്സിലാക്കാൻ തക്കവണ്ണമുള്ള നിലയിൽ സ്ത്രീകൾ എത്തിയിരിക്കണം എന്നതാണ് ലക്ഷ്യമിടുന്നതെന്നും ഗുപ്ത പറഞ്ഞു. സമൂഹത്തിൽ പോസിറ്റീവായ മാറ്റം ഉണ്ടാക്കുവാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും കോഴ്സിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് സമൂഹമാധ്യമത്തിൽ ഉയരുന്നത്. സ്ത്രീകളെ ചട്ടംപടിപ്പിക്കാൻ കാത്തിരിക്കുന്നവർ എന്തുകൊണ്ട് പുരുഷന്മാർക്ക് ഇത്തരം ക്ലാസുകൾ എടുക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് പലരുടെയും ചോദ്യം. Content Highlights:Bhopal University Offering 'Adarsh Bahu' Course


from mathrubhumi.latestnews.rssfeed https://ift.tt/2D90sbU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages