കാറപകടം: ഹനാന് നട്ടെല്ലിന് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

കാറപകടം: ഹനാന് നട്ടെല്ലിന് പരിക്ക്

കൊടുങ്ങല്ലൂര്‍: കേരളത്തിന്റെ ധീര മുഖമായി വാര്‍ത്തകളില്‍ ഇടം നേടിയ വിദ്യാര്‍ത്ഥിനി ഹനാന് വാഹനാപകടത്തില്‍ പരിക്ക്. ഇന്നു രാവിലെ കൊടുങ്ങല്ലൂരില്‍ വെച്ചാണ് ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. നട്ടെല്ലിന് സാരമായി പരിക്കേറ്റ ഹനാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടന്‍ തന്നെ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കോഴിക്കോട് ഒരു പരിപാടിക്ക് ശേഷം എറണാകുളത്തേയ്ക്ക് മടങ്ങുകയായിരുന്നു ഹനാനും സുഹൃത്തുക്കളും. ഇതിനിടെ കൊടുങ്ങല്ലൂര്‍ ഭാഗത്ത് വെച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടി ഒഴിവാക്കാന്‍ വെട്ടിച്ചപ്പോള്‍ ഇവരുടെ കാര്‍ മരത്തിലിടിക്കുകയായിരുന്നു. ഉടന്‍ ഹനാനെ കൊടുങ്ങല്ലൂരെ ഒരുആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് സാരമായതിനാല്‍ എറണാകുളത്തേയ്ക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ നടന്ന സംഘ പരിവാര്‍ ആക്രമണത്തില്‍ പോലീസില്‍ ഇന്ന് പരാതി നല്‍കാനിരിക്കുകയായിരുന്നു ഹനാന്‍. ഫെയ്‌സ്ബുക്കില്‍ സജീവമല്ലാത്ത ഹനാന്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകളാണ് പ്രചരിക്കുന്നത്. ഇതില്‍ നിന്ന് മോദിക്കെതിരായ വിദ്വേഷ പോസ്റ്റുകള്‍ ചിലര്‍ പ്രചരിപ്പിച്ചു. ഇത് ഹനാന്‍ ആണെന്ന് പറഞ്ഞ് കുട്ടിക്കെതിരെ വലിയ അപവാദ പ്രചരണങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസമായി സംഘപരിവാര്‍, ബിജെപി പേജുകളിലൂടെ നടക്കുന്നത്. ഇത് തന്റെ പേജല്ലെന്ന് ഹനാന്‍ വ്യക്തമാക്കിയിരുന്നു.



from mangalam.com https://ift.tt/2NHgCdA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages