ദുരന്ത ബാധിതരോട് ഒപ്പം ചേര്‍ന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ്: ഇന്നോവ ക്രിസ്റ്റ ലേലം ചെയ്യുന്നു, ഇനി യാത്ര ചെറിയ മാരുതിയില്‍! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

ദുരന്ത ബാധിതരോട് ഒപ്പം ചേര്‍ന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ്: ഇന്നോവ ക്രിസ്റ്റ ലേലം ചെയ്യുന്നു, ഇനി യാത്ര ചെറിയ മാരുതിയില്‍!

പ്രളയ ദുരിതബാധിതരോട് പക്ഷം ചേരുന്നതിനും അവര്‍ക്ക് സംഭവിച്ചിരിക്കുന്ന നഷ്ടങ്ങളില്‍ പങ്കു ചേരുന്നതിനും വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ ഒന്നരവര്‍ഷം മാത്രം പഴക്കമുള്ള ഇന്നോവ ക്രിസ്റ്റ കാര്‍ ലേലം ചെയ്യുന്നു. ഇനി അദ്ദേഹം ആര്‍ച്ച് ബിഷപ്പ് ഹൗസിലെ ചെറിയ മാരുതി കാറില്‍ ആയിരിക്കും യാത്ര ചെയ്യുക എന്നും അറിയിച്ചു.

അതിരൂപതയില്‍ ആഘോഷങ്ങളും ജൂബിലികളും എല്ലാം ചെലവ് ചുരുക്കി നടത്തണമെന്നും മിച്ചം വയ്ക്കാവുന്ന തുക പുനരധിവാസ പദ്ധതികള്‍ക്കായി വകയിരുത്തണം എന്നും കഴിഞ്ഞദിവസം പള്ളികളില്‍ ആര്‍ച്ച് ബിഷപ്പ് തന്നെ പുറത്തിറക്കിയ ഇടയലേഖനം വായിച്ചിരുന്നു.

ഇന്നോവ കാര്‍ ലേലം ചെയ്ത് അതില്‍ നിന്ന് കിട്ടുന്ന തുക ദുരിതബാധിതരുടെ ഭവനനിര്‍മ്മാണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ഒഎല്‍എക്‌സ് ആപ്ലിക്കേഷനില്‍ കാറിന്റെ വിശദ വിവരങ്ങള്‍ ലഭ്യമാണ്. നേരിട്ട് വന്ന് വില പറയുന്നതിനും കാര്‍ എറണാകുളം മറൈന്‍ ഡ്രൈവിന് സമീപമുള്ള വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ ഇന്ന് (3.9 18) മുതല്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 വരെയുള്ള സമയങ്ങളില്‍ ലഭ്യമായിരിക്കും. വിശദവിവരങ്ങള്‍ക്ക് അതിരൂപത ഫിനാന്‍സ് അഡ്മിനിസ്‌ട്രേറ്ററെ സമീപിക്കാവുന്നതാണ്.



from mangalam.com https://ift.tt/2wDa4pU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages