താന്‍ കളത്തിലിറങ്ങുകയാണെന്ന്‌ കെ സുധാകരന്‍: യുവജനങ്ങള്‍ കൂടെ ഉണ്ടാവണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

താന്‍ കളത്തിലിറങ്ങുകയാണെന്ന്‌ കെ സുധാകരന്‍: യുവജനങ്ങള്‍ കൂടെ ഉണ്ടാവണം

കൊച്ചി: പാർട്ടി തീരുമാനം ഏറ്റെടുത്ത് താൻ കളത്തിലേക്ക് ഇറങ്ങുകയാണെന്ന് നിയുക്ത കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. എ.ഐ.സി.സി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ച് മുന്നോട്ട് പോകും. പാർട്ടിയുടെ തീരുമാനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ പാർട്ടി പ്രവർത്തകരോട് താൻ ആഹ്വാനം ചെയ്യുന്നതായും കെ. സുധാകരൻ വ്യക്തമാക്കി. കോൺഗ്രസിനെ സംബന്ധിച്ച് എ.ഐ.സി.സിയാണ് അതിന്റെ അവസാന വാക്ക്. താൻ കളത്തിൽ ഇറങ്ങുമ്പോൾ കരുത്തായി, തണലായി കൈത്താങ്ങായി കേരളത്തിലെ കോൺഗ്രസിന്റെ യുവജനങ്ങൾ തന്റെ കൂടെ ഉണ്ടാവണം. ഒരു പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന സമയത്ത് കോൺഗ്രസ് പോലൊരു പാർട്ടിയിൽ നിരവധി പേരുകൾ ഉയർന്ന് വരും. പല ഘടകങ്ങൾ പരിഗണിച്ചാണ് തീരുമാനം വരിക. ചിലപ്പോൾ തന്റെ ആഗ്രഹം നടന്നില്ല എന്ന് വരും. അത് കോൺഗ്രസ് പോലൊരു പാർട്ടിയിൽ അസ്വാഭാവികമല്ല. തന്റെ തീരുമാനത്തെക്കാളേറെ പാർട്ടിയുടെ നിലനിൽപ്പും കരുത്തുമാണ് തന്റെ ലക്ഷ്യം. മരിക്കുന്നത് വരെ കോൺഗ്രസിന്റെ ശ്വാസമാണ് തന്റെ ശ്വാസം. പാർട്ടിയുടെ താൽപര്യങ്ങളെ ഹനിക്കുന്ന ഒരു തീരുമാനങ്ങളും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. തന്റെ അവസാനത്തെ വാക്ക് എ.ഐ.സി.സിയാണ്. താൻ അതൃപ്തി അറിയിച്ചു എന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2xphD3Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages