തിരുവനന്തപുരം : കേരളാ തീരത്ത് ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ വേലിയേറ്റ സമയത്ത് ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നിര്‍ദേശം. ഇന്ന് രാത്രി 11 മണി വരെ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
വേലിയേറ്റ സമയത്ത് തിരമാലകള്‍ തീരത്ത് ശക്തിപ്രാപിക്കാനും ശക്തമായി അടിച്ചുകയറാനും സാധ്യതയുണ്ടെന്നും തീരത്ത് ഈ പ്രതിഭാസം കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് മീന്‍ പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധപാലിക്കണമെന്നും നിര്‍ദേശമുണ്ട്.
ബോട്ടുകള്‍ കൂട്ടിമുട്ടി നാശം ഉണ്ടാകാതിരിക്കാന്‍ നങ്കൂരമിടുമ്പോള്‍ അവതമ്മില്‍ അകലം പാലിക്കേണ്ടതാണ്. തീരങ്ങളില്‍ ഈ പ്രതിഭാസത്തിന്റെ ആഘാതം കൂടുതലായിരിക്കും എന്നതുകൊണ്ടുതന്നെ വിനോദ സഞ്ചാരികള്‍ തീരദേശ വിനോദ സഞ്ചാരം ഒഴിവാക്കേണ്ടതാണ്. ബോട്ടുകളും വള്ളങ്ങളും തീരത്തു നിന്നും കടലിലേയ്ക്കും കടലില്‍ നിന്ന് തീരത്തേയ്ക്കും കൊണ്ടുപോകുന്നതും വരുന്നതും ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
from mangalam.com https://ift.tt/2NMGhFQ
via IFTTT
No comments:
Post a Comment