അഭിലാഷ് ടോമിയുടെ ഉത്സാഹവും ധൈര്യവും പ്രചേദനമാണെന്ന് പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

അഭിലാഷ് ടോമിയുടെ ഉത്സാഹവും ധൈര്യവും പ്രചേദനമാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നാവികന്‍ അഭിലാഷ് ടോമിയുടെ ഉത്സാഹവും ധൈര്യവും പ്രചേദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിവാര റേഡിയോ സന്ദേശമായ മന്‍ കീ ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

പായ്‌വഞ്ചി അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഭിലാഷ് ടോമിയുമായി സംസാരിച്ചുവെന്നും വലിയൊരു പ്രതിസന്ധിയില്‍കൂടി കടന്നുപോയിട്ടും അദ്ദേഹത്തിന്റെ ഉത്സാഹം ധൈര്യവും പ്രചോദനമാണെന്നും മോദി പറഞ്ഞു.

സൈന്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി തന്റെ പ്രഭാഷണം തുടങ്ങിയത്. മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികമായ പരാക്രമം പര്‍വിനേക്കുറിച്ചും മോദി പ്രത്യേകം പരാമര്‍ശിച്ചു. 2016ലെ മിന്നലാക്രമണത്തില്‍ കൂടി ഭീകരാവാദത്തിന്റെ മറവില്‍ നിഴല്‍യുദ്ധം നടത്തുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചു.

രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും വിഘാതമാക്കുന്നവര്‍ക്ക് ജവാന്മാര്‍ മറുപടി നമ്മുടെ ജവാന്മാര്‍ നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികമാണ് ഇതെന്നും അതിന്റെ ആഘോഷങ്ങള്‍ക്ക് ഈ വര്‍ഷം തുടക്കംകുറിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.



from mangalam.com https://ift.tt/2IrzriV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages