കരിമ്പുല്‍പാദനം വര്‍ധിക്കുമ്പോള്‍ പ്രമേഹരോഗികളുടെ എണ്ണവും കൂടുമെന്ന് യോഗി ആദിത്യനാഥ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

കരിമ്പുല്‍പാദനം വര്‍ധിക്കുമ്പോള്‍ പ്രമേഹരോഗികളുടെ എണ്ണവും കൂടുമെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: കരിമ്പിന്റെ ഉത്പാദനം വർധിക്കുന്നത് പ്രമേഹരോഗികളുടെ എണ്ണം കൂട്ടുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കരിമ്പ് അധികമായി ഉത്പാദിപ്പിക്കുമ്പോൾ പഞ്ചസാരയുടെ ഉപഭോഗം കൂടുമെന്നും അത് പ്രമേഹത്തിന് വഴിതെളിയിക്കുമെന്നും യോഗി അഭിപ്രായപ്പെട്ടു. അതിനാൽ കരിമ്പു കൃഷി കുറച്ച് പച്ചക്കറികൾ പോലെമറ്റു വിളകളിലേക്ക് കൃഷിക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി കർഷകരോട് പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവുമധികം കരിമ്പ് വിളവെടുക്കുന്ന ബാഗ്പതിൽ ഒരു പൊതുപരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കരിമ്പുകൃഷിയിൽ നിന്ന് ശ്രദ്ധ പച്ചക്കറിക്കൃഷിയിലേക്ക് മാറണമെന്നും യോഗി ജനങ്ങളെ ഉദ്ബോധിപ്പിച്ചു. കരിമ്പു കർഷകർക്ക് മില്ലുടമകളിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഉടനെ ലഭിക്കുമെന്ന് യോഗി ഉറപ്പുനൽകി. കുടിശ്ശിക നൽകാത്ത മില്ലുടമകൾ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും യോഗി അറിയിച്ചു. കർഷകർക്ക് ലഭിക്കാനുള്ള കുടിശ്ശികയുടെ പേരിൽ സംസ്ഥാനസർക്കാർ കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. കൈരാന ഉപതിരഞ്ഞടുപ്പിൽ സീറ്റ് നഷ്ടമായതിന്റെ കാരണങ്ങളിൽ ഇതും ഉൾപ്പെട്ടിരുന്നു. കർഷകർക്ക് കുടിശ്ശികയിനത്തിൽ 10,000 കോടി രൂപയോളം നൽകാനുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2MmS1t8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages