കൊച്ചി: കേരളത്തിന്റെ സമസ്ത മേഖലകളിലും സമുന്നത സംഭാവനകൾ നല്കിയ സന്ന്യാസിനി സമൂഹത്തിലെ അംഗങ്ങൾ നിരത്തിൽ സമരം ചെയ്യേണ്ടി വരുന്നത് ഖേദകരമാണെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ്കുമാർ പറഞ്ഞു. കന്യാസ്ത്രീകളുടെ ധാർമ്മിക സമരത്തിന് ലോക് താന്ത്രിക് ജനതാദൾ എല്ലാ വിധ പിന്തുണയും നല്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഞ്ച് ദിവസമായി സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് പിന്തുണ അറിയിക്കാൻ എത്തിയതായിരുന്നു എം.വി.ശ്രേയാംസ്കുമാർ.
from mathrubhumi.latestnews.rssfeed https://ift.tt/2N3WINw
via
IFTTT
No comments:
Post a Comment