ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിച്ച് സുപ്രീംകോടതി ചരിത്രമെഴുതി ; വിവാദത്തിന് തിരികൊളുത്തിയ സംഭവത്തിന്റെ മുഖമായി മാറിയ ആ പഴയ ചിത്രവും ഫോട്ടോഗ്രാഫറും ആരുമറിയാതെ കാലിഫോര്‍ണിയയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിച്ച് സുപ്രീംകോടതി ചരിത്രമെഴുതി ; വിവാദത്തിന് തിരികൊളുത്തിയ സംഭവത്തിന്റെ മുഖമായി മാറിയ ആ പഴയ ചിത്രവും ഫോട്ടോഗ്രാഫറും ആരുമറിയാതെ കാലിഫോര്‍ണിയയില്‍

കോട്ടയം: ചരിത്രം തിരുത്തി ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ വിധി സ്ത്രീകള്‍ക്ക് ശബരിമല പ്രവേശനം അനുവദിക്കപ്പെട്ടപ്പോള്‍ ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വന്‍ വിവാദത്തിലേക്ക് സംഭവത്തെ എത്തിച്ച ഫോട്ടോയും ഫോട്ടോഗ്രാഫറും ആരുമറിയാതെ കാലിഫോര്‍ണിയയില്‍. കോട്ടയത്തെ ഫ്രീലാന്‍സ് ഫോട്ടൊഗ്രഫറായിരുന്ന ജോയി ക്യാമറയില്‍ പകര്‍ത്തിയ ചിത്രമാണ് ചരിത്രവിധിയിലേക്ക് വരെ ശബരിമലയെ എത്തിച്ചത്.

ഒരു പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വിവാദത്തിന് വഴിതുറക്കുന്ന ചിത്രം അന്ന് പകര്‍ത്തിയത് ജോയിയായിരുന്നു. സ്ത്രീ പ്രവേശനം തടഞ്ഞു കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് 1993 ല്‍ പുറത്തു വന്നതിന് പിന്നാലെ ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായിരുന്ന ചന്ദ്രിക കുട്ടി തന്റെ പേരക്കുട്ടിക്ക് ചോറുകൊടുക്കുന്ന ചിത്രമാണ് ജോയി അന്ന് പകര്‍ത്തിയത്. യുവതികള്‍ക്ക് ആചാരവിലക്കുണ്ടായിരുന്ന ക്ഷേത്രത്തില്‍ അത് മറികടന്ന് സ്ത്രീകള്‍ ഒന്നിച്ച് വന്നത് പുറം ലോകം അറിഞ്ഞത് ആ വാര്‍ത്ത ചിത്രത്തിലൂടെയായിരുന്നു. ജോയി അന്ന് ശബരിമലയില്‍ പോയി ചിത്രങ്ങള്‍ എടുത്ത് പത്രങ്ങള്‍ക്ക് നല്‍കിയിരുന്ന കാലത്തായിരുന്നു ഈ ഫോട്ടോയും സംഭവിച്ചത്.

ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി ശബരിമല പകര്‍ത്തുന്നതിനിടയിലാണ് ചോറൂണിനായി ശബരിമലയില്‍ സ്ത്രീകള്‍ കയറിയത് ശ്രദ്ധയില്‍ പെട്ടെന്ന്. പെട്ടെന്ന് തന്നെ ചിത്രത്തിലെ വാര്‍ത്ത തിരിച്ചറിഞ്ഞ ജോയി ക്യാമറ തുറന്നു. ശബരിമലയിലെ സ്ത്രീപ്രവേശനം ആദ്യമായി കോടതി മുന്നിലെത്തുന്നത് ചിത്രം വിവാദമായപ്പോഴാണ്. അതിനെ തുടര്‍ന്ന് യൗവന യുക്തരായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിന് വിലക്കും വന്നു. 1993 ലാണ് സ്ത്രീ പ്രവേശനം തടഞ്ഞു കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് വരുന്നത്.

25 വര്‍ഷങ്ങള്‍ക്ക് ശേഷവും അന്ന് ക്യാമറയില്‍ പതിഞ്ഞ ചിത്രം വിവാമായി മാറുമെന്ന ജോയി കരുതിയിരുന്നില്ല. ചിത്രമെടുത്ത് പമ്പയിലെ ഗസ്റ്റ് ഹൗസില്‍ മടങ്ങിയെത്തിയപ്പോള്‍ പകര്‍ത്തിയ ചോറൂണിന്റെ ചിത്രം നെഗറ്റീവ് അടക്കം നല്‍കണമെന്ന ആവശ്യപ്പെട്ട് ഒരാള്‍ എത്തി. 50,000 രൂപയാണ് നീട്ടിയത്. തരില്ല എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വെറുതെ വന്ന ഫോട്ടൊഗ്രഫറല്ല, കോട്ടയത്തുനിന്ന് പത്രക്കാര്‍ക്കൊപ്പം വന്നതാ എന്നു പറഞ്ഞപ്പോള്‍ പ്രസിദ്ധീകരിക്കരുതെന്നായി.

സംഭവം കണ്ടു കൊണ്ടു നിന്ന പിടിഐ റിപ്പോര്‍ട്ടര്‍ സി.ബി മേനോന്‍ അവിടേക്ക് വന്നു, പടം കൊടുക്കണോ വേണ്ടയോ എന്ന് ഞങ്ങള്‍ കോട്ടയത്ത് ചെന്നിട്ട് തീരുമാനിച്ചോളാം, കാശുമെടുത്ത് സ്ഥലം വിട് എന്നദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ചിത്രവുമായി കോട്ടയത്ത് എത്താന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. പടം എല്ലാവര്‍ക്കും നല്‍കിയെങ്കിലും ഞെട്ടിച്ചത് ഒരു പ്രമുഖ പ്രാദേശികപത്രമായിരുന്നു.

അത് കണ്ട് വിശ്വഹിന്ദുപരിഷത്ത് പ്രശ്‌നം ഏറ്റെടുക്കുകയും ഫോട്ടൊയും പത്രകട്ടിങ്ങുമെല്ലാം കോടതിയില്‍ എത്തി. അത് ഹൈക്കോടതിവിധിക്ക് കാരണവുമായി. ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്നു വിധി പറയുമ്പോള്‍ പഴയ ഫോട്ടൊയും ഫോട്ടൊഗ്രഫറും വീണ്ടും ശ്രദ്ധയിലേക്ക് വരികയാണ്. പക്ഷേ ചിത്രം പകര്‍ത്തി 25 വര്‍ഷം പിന്നിടുമ്പോള്‍ ഇക്കാര്യത്തില്‍ ചരിത്രം പിറക്കുന്ന വിധിക്കായി ജോയി കാത്തിരുന്നത് കാലിഫോര്‍ണിയയിലാണ്.



from mangalam.com https://ift.tt/2xIsXbl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages