ശബരിമലയിലെ ചരിത്രവിധി, സ്ത്രീകള്‍ക്കായുള്ള നിയമയുദ്ധം തുടങ്ങിയിട്ട് 12 വര്‍ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

ശബരിമലയിലെ ചരിത്രവിധി, സ്ത്രീകള്‍ക്കായുള്ള നിയമയുദ്ധം തുടങ്ങിയിട്ട് 12 വര്‍ഷം

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ പ്രായവിത്യാസമില്ലാതെ എല്ലാ സ്ത്രീകളുടേയും പ്രവേശിപ്പിക്കണമെന്ന ആവശ്യം കോടതി കയറാന്‍ തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങളായി. ഒളിഞ്ഞും മറഞ്ഞും തുറന്നുപറഞ്ഞും വിഷയത്തില്‍ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയവര്‍ നിരവധിയാണ്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മാറുന്ന സര്‍ക്കാരിന് അനുസരിച്ച് നിലപാടുകളും മാറിയിരുന്നു. 1991ല്‍ കേരള ഹൈക്കോടതി ശബരിമലയിലെ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ശരിവെച്ചിരുന്നു. തുടര്‍ന്ന് ഇന്ന് വിധിവന്ന കേസില്‍ ഇന്ത്യന്‍ യങ്ങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006ലാണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്ത്രീപ്രവേശനത്തിന് പുറമെ ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമപിന്‍ബലമേകുന്ന 1965ലെ കേരളഹിന്ദു പൊതു ആരാധനാസ്ഥല ചട്ടത്തിന്റെ മൂന്നാം വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജ്ജിയിലെ ആവശ്യം. ഇത് ശബരിമലയെന്നില്ല എല്ലാ ക്ഷേത്രങ്ങളേയും ബാധിക്കും.

പത്തനംതിട്ടയില്‍ സ്ഥിതി ചെയ്യുന്ന ശബരിമല ക്ഷേത്രത്തില്‍ തെക്കേ ഇന്ത്യയില്‍ നിന്നും മറ്റുമായി വര്‍ഷം അഞ്ചുകോടിയിലധികം തീര്‍ത്ഥാടകര്‍ എത്താറുണ്ടെന്നാണ് ഏകദേശകണക്കുകള്‍. ഐതീഹ്യ പ്രകാരം ആദ്യം ശബരിമലയില്‍ ധര്‍മ്മശാസ്താവിന്റ പ്രതിഷ്ഠയായിരുന്നുവെന്നും പിന്നീട് അതിലേക്ക് ബ്രഹ്മചാരി സങ്കല്പത്തിലുള്ള അയ്യപ്പസ്വാമി വിലയം പ്രാപിച്ചുവെന്നുമാണ് ഒരു ഐതിഹ്യം. അതിനാല്‍ ഋതുമതി പ്രായഗണത്തിലുള്ള (10 മുതല്‍ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല.

പ്രതിഷ്ടയുടെ ഓജസിനും നിലനില്‍പ്പിനും ആചാരങ്ങള്‍ അതേപടി തുടരേണ്ടതുണ്ട്. ഇത് പുരുഷമേധാവിത്തത്തിന്റെ ഉദാഹരണമല്ലെന്നും എന്‍എസ്എസ് കോടതിയില്‍ വാദിച്ചിരുന്നു. പ്രതിഷ്ടയുടെ ബ്രഹ്മതര്യസ്വഭാവം സ്ത്രീകളെ വിലക്കാന്‍ മതിയായ കാരണമല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.

[IMG]

സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സംഘടനകളും വ്യക്തികളും രണ്ട് അമിക്കസ്‌ക്യൂരിമാരും വാദിച്ചിരുന്നു. മുഖ്യഹര്‍ജ്ജിക്കാര്‍ക്കൊപ്പം അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്‍, ഹാപ്പി ടു ബ്ലീഡ് എന്ന സംഘടനയും സ്ത്രീപ്രവേശനത്തിന് വേണ്ടി ശക്തമായി വാദിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ്, എന്‍എസ്എസ്, പന്തളം രാജകുടുംബം, പീപ്പിള്‍ ഫോര്‍ ധര്‍മ്മ, റെഡി ടു വെയിറ്റ് മറ്റൊരു അമിക്കസ്‌ക്യൂറി ആയ രാമമൂര്‍ത്തി തുടങ്ങിയവര്‍ നിലവിലെ സ്ഥിതി തുടരണമെന്ന് വാദിച്ചു.

ഇതിനിടെ, നിരവധി വട്ടം ക്ഷേത്രത്തില്‍ സ്ത്രീകള്‍ കയറിയതായി റിപ്പോര്‍ട്ടുകള്‍ ചിത്രങ്ങള്‍ സഹിതം പുറത്തുവന്നതും വിവാദമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍ ശബരിമലയില്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌നത്തില്‍ ക്ഷേത്രത്തില്‍ സ്ത്രീസാന്നിദ്ധ്യം കണ്ടുവെന്ന പറയുകയും തൊട്ടുപിന്നാലെ കന്നഡ നടി ജയമാല ശ്രീകോവിലിനുള്ളില്‍ കയറി വിഗ്രഹത്തില്‍ തൊട്ടുവെന്ന അവകാശവാദവും വലിയ വിവാദമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ക്ഷേത്രസന്നിദ്ധിയില്‍ സ്ത്രീകള്‍ തൊഴുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

കഴിഞ്ഞദിവസങ്ങളില്‍ സുപ്രീം കോടതി പുരോഗമനപരമായ വിധികളാണ് പുറപ്പെടുവിച്ചിരുന്നത്. മുസ്ലീം വിഭാഗക്കാര്‍ക്ക് പ്രാര്‍ത്ഥിക്കുവാന്‍ പള്ളിയുടെ ആവശ്യമില്ലെന്ന വിധിയും ഇന്നലെ സുപ്രീം കോടതി വിധിച്ചിരുന്നു.



from mangalam.com https://ift.tt/2N83Xzl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages