കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് കേസെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് കേസെടുത്തു

ബെംഗളൂരു: കോൺഗ്രസ് നേതാവും കർണാടക ജലസേചന മന്ത്രിയുമായ ഡി.കെ ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തു. ഡി.കെ ശിവകുമാറിനെ കൂടാതെ ഡൽഹിയിലെ കർണാടക ഭവനിലെ ജീവനക്കാരനായ ഹനുമന്തയ്യ, എൻ രാജേന്ദ്ര, സച്ചിൻ നാരായൺ എന്നിവർക്കെതിരെ നികുതി വെട്ടിക്കൽ, ഹവാല ഇടപാടുകൾ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആദായ നികുതി വകുപ്പ് ബെംഗളൂരു പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് കേസ്. മൊഴിയെടുക്കാൻ ശിവകുമാറിനെ ഉടൻ വിളിപ്പിച്ചേക്കും. ഡി.കെ ശിവകുമാറും അദ്ദേഹത്തിന്റെ സഹായി എസ്.കെ ശർമ്മയും വൻ തോതിൽ കണക്കിൽപ്പെടാത്ത പണം പല ഹവാല ചാനലുകളിലൂടെ കൈമാറ്റം ചെയ്തുവെന്നാണ് ആദായനികുതി വകുപ്പിന്റെ ആരോപണം. ശിവകുമാറിന്റെ ബിസിനസ് പങ്കാളിയാണ് സച്ചിൻ നാരായണനെന്നും ആദായനികുതി വകുപ്പ് പറയുന്നു. എസ്.കെ ശർമ്മ ശർമ്മ ബസ് ശൃംഖലയായ ട്രാൻസ്പോർട്സിന്റെ പ്രൊപ്പറൈറ്ററാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2PN58Ge
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages