പത്ത് വര്‍ഷം പ്രണയം ഒളിച്ചുവെച്ചു; സൈനയും കശ്യപും വിവാഹിതരാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

പത്ത് വര്‍ഷം പ്രണയം ഒളിച്ചുവെച്ചു; സൈനയും കശ്യപും വിവാഹിതരാകുന്നു

ഹൈദരാബാദ്:വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഇന്ത്യയുടെ ബാഡ്മിന്റൺ താരങ്ങളായ സൈന നേവാളും പി. കശ്യപും വിവാഹിതരാകുന്നു. ഡിസംബർ 16ന് ഹൈദരാബാദിൽ വെച്ചാകും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക. പിന്നീട് ഡിസംബർ 21ന് വിവാഹ സത്കാരം നടത്തും. കഴിഞ്ഞ പത്ത് വർഷമായി കശ്യപും സൈനയും പ്രണയത്തിലായിരുന്നു. 2005-ൽ ഗോപീചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റൺ അക്കാദമിയിൽ വെച്ചാണ് സൈനയും കശ്യപും കണ്ടുമുട്ടുന്നത്. സഹതാരങ്ങളായ കിദംബി ശ്രീകാന്ത്, സായ് പ്രണീത്, ഗുരുസായ്ദത്ത് എന്നിവർക്കെല്ലാം ഇരുവരുടേയും പ്രണയമറിയാമായിരുന്നു. എന്നാൽ ഈ സൗഹൃദ വലയത്തിനപ്പുറം പോകാതെ സൈനയും കശ്യപും പ്രണയം രഹസ്യമാക്കി വെയ്ക്കുകയായിരുന്നു. ഇരുപത്തിയെട്ടുകാരിയായ സൈന കരിയറിൽ ഇതുവരെ പ്രധാനപ്പെട്ട 20 കിരീടങ്ങൾ നേടിയിട്ടുണ്ട്. ഒളിമ്പിക്സ് വെങ്കല മെഡലും ലോകചാമ്പ്യൻഷിപ്പിൽ വെള്ളിയും സൈനയുടെ അക്കൗണ്ടിലുണ്ട്. അതേസമയം 32-കാരനായ കശ്യപ് 2013-ൽ ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി. ഇത് ആദ്യമായല്ല ഇന്ത്യയിലെ കായിക താരങ്ങൾ തമ്മിൽ വിവാഹിതരാകുന്നത്. സ്ക്വാഷ് താരം ദീപിക പള്ളിക്കൽ-ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്, വോളിബോൾ താരം പ്രതിമ സിങ്ങ്-ക്രിക്കറ്റ് താരം ഇഷാന്ത് ശർമ്മ, ഗുസ്തി താരങ്ങളായ ഗീത ഫൊഗാട്ട്-പവൻ കുമാർ എന്നിവരാണ് ഇതിന് മുമ്പ് വിവാഹിതരായ ഇന്ത്യൻ കായിക താരങ്ങൾ. ബാഡ്മിന്റൺ താരങ്ങളായ ജ്വാല ഗുട്ടയും ചേതൻ ആനന്ദും വിവാഹിതരായിരുന്നെങ്കിലും പിന്നീട് വേർപിരിയുകയായിരുന്നു. സൈനയും കശ്യപും ഗുരുസായ്ദത്തിനോടും സായ് പ്രണീതിനോടുമൊപ്പം ഫോട്ടോ: ഇൻസ്റ്റഗ്രാം സൈനയും കശ്യപും ഫോട്ടോ: ഇൻസ്റ്റഗ്രാം Content Highlights: Badminton stars Saina, Kashyap to tie the knot in December


from mathrubhumi.latestnews.rssfeed https://ift.tt/2Ifoktu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages