പ്രധാനമന്ത്രിയുടെ വീഡിയോ സംവാദം; അങ്കണവാടി വർക്കർമാർ നെട്ടോട്ടത്തിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 11, 2018

പ്രധാനമന്ത്രിയുടെ വീഡിയോ സംവാദം; അങ്കണവാടി വർക്കർമാർ നെട്ടോട്ടത്തിൽ

ചെറുപുഴ: പ്രധാനമന്ത്രിയുടെ ‘ഡയറക്ട് സംവാദ്’ പരിപാടി അങ്കണവാടി വർക്കർമാരെ വലച്ചു. അങ്കണവാടിയിലെ ഗുണഭോക്താക്കളായ മുഴുവൻ അമ്മമാരെയും പരിപാടി കാണിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് സൂപ്പർവൈസർമാർ വഴി നൽകിയ ഉത്തരവ്. ചൊവ്വാഴ്ച രാവിലെ 10-ന് ലോക്‌സഭാ ചാനലിലാണ് പരിപാടി. അങ്കണവാടികളിൽ ടെലിവിഷൻ ഇല്ലാത്തതിനാൽ ലോക്‌സഭാ ചാനലുള്ള സമീപത്തെ വീട് കണ്ടെത്തി അവിടെ ആവശ്യമായ സൗകര്യം ഏർപ്പെടുത്തണമെന്നാണ് ഉത്തരവ്. എല്ലാ അമ്മമാരെയും അവിടെ എത്തിച്ച് പരിപാടി കാണിക്കുകയും മദേഴ്സ് രജിസ്റ്ററിൽ ഒപ്പ് വാങ്ങുകയും വേണം. ഉച്ചയ്ക്ക് മുൻപായി സൂപ്പർവൈസർക്ക് റിപ്പോർട്ട് നൽകുകയും വേണം.എന്നാൽ മിക്കവീടുകളിലും ലോക്‌സഭാ ചാനൽ ഇല്ല. എപ്പോഴും ഉപയോഗിക്കുന്ന ചാനൽ അല്ലാത്തതിനാൽ പലർക്കും അറിയില്ല. രാത്രി വൈകിയും അങ്കണവാടി വർക്കർമാർ ചാനലുള്ള വീടന്വേഷിച്ച് നടക്കുകയാണ്. സംവാദം കാണിച്ചതിനുശേഷം അങ്കണവാടി തുറന്നുപ്രവർത്തിച്ചാൽ മതിയെന്നും ഉത്തരവിലുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2x2SpZ3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages