ലോസ് ഏഞ്ചല്‍സ്: സ്ത്രീകള്‍ക്ക് മയക്ക് മരുന്ന നല്‍കി ആകര്‍ഷിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ഡോക്ടറും കാമുകിയും അറസ്റ്റില്‍. അമേരിക്കയിലെ ഓര്‍ത്തോപെഡിക് സര്‍ജന്‍ ഗ്രാന്റ് വില്യം റോബിന്‍ഷോയും(38) കാമുകി സെറിസ്സാ ലോറാ(31)യുമാണ് അറസ്റ്റിലായത്. ഡേറ്റിംഗ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത വ്യക്തിയാണ് ഡോക്ടര്‍. മയക്കുമരുന്ന് ഇപയോഗം, രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു എന്നി കേസുകള്‍ ചുമത്തിയാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കവെ ഇവര്‍ക്കെതിരെ നൂറോളം പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
പീഡനം, മയക്കുമരുന്ന് - ആയുധം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത റോബിന്‍ ഷോയുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. ഫോണില്‍ നിന്നും നിരവധി സ്ത്രീകളുടെ വീഡിയോ കണ്ടെത്തി. ചില സ്ത്രീകളുടെ നഗ്ന വീഡിയോയും, ചില സ്ത്രീകള്‍ അബോധാവസ്ഥയിലുള്ള വീഡിയോകളും പീഡന വീഡിയോകളും പോലീസ് കണ്ടെത്തി. ബാറുകളും റെസ്റ്റൊറന്റുകളും കേന്ദ്രീകരിച്ചാണ് ഇവര്‍ സ്ത്രീകളെ വലവീശിയിരുന്നത്. ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായയാണ് ഡോക്ടര്‍ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.
ഡോക്ടറുടെയും കാമുകിയുടെയും പീഡനത്തിന് കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോ എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നടത്തിയ പ്രസ്‌കോണ്‍ഫറന്‍സിന് ശേഷം നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ ദിവസം അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണുകള്‍ക്ക് വിശ്രമമുണ്ടാകില്ലെന്ന് ഓറഞ്ച് കൗണ്ടി പ്രോസിക്യൂട്ടര്‍സ് വക്താവ് മിഷേല്‍ വാന്‍ ഡെര്‍ ലിന്‍ഡന്‍ പറഞ്ഞു. ആളുകള്‍ അവര്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ വിളിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ന്യൂസ് ഏജന്‍സിയായ എഎഫ്പിയെ അറിയിച്ചു.
ലൈംഗികമായി പീഡിപ്പിക്കുന്നതിന് മുമ്പ് ഇരകള്‍ക്ക് റേപ്പ് ഡ്രഗ്‌സ്, കൊക്കെയന്‍് തുടങ്ങിയ മയക്കുമരുന്നുകള്‍ പ്രതികള്‍ നല്‍കിയിരുന്നു. അതേസയമം തങ്ങള്‍ക്കെതിരായ കുറ്റങ്ങള്‍ ഇരുവരും നിഷേധിച്ചു. കുറ്റം തെളിയിക്കപ്പെട്ടാല്‍ റോബിന്‍ഷോയ്ക്ക് 40 വര്‍ഷവും റിലേയ്ക്ക് 30 വര്‍ഷവും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.
from mangalam.com https://ift.tt/2MNto9j
via IFTTT
No comments:
Post a Comment