വിശാലമായ ചര്‍ച്ചാ മുറി, ഓഫീസ് മുറികള്‍, ആശുപത്രി ; നിരവധി പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ; ഖത്തര്‍ അമീര്‍ സമ്മാനം നല്‍കിയ 500 ദശലക്ഷം ഡോളറിന്റെ വിമാനം തുര്‍ക്കിയുടെ ഉറക്കം കെടുത്തുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

വിശാലമായ ചര്‍ച്ചാ മുറി, ഓഫീസ് മുറികള്‍, ആശുപത്രി ; നിരവധി പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ; ഖത്തര്‍ അമീര്‍ സമ്മാനം നല്‍കിയ 500 ദശലക്ഷം ഡോളറിന്റെ വിമാനം തുര്‍ക്കിയുടെ ഉറക്കം കെടുത്തുന്നു

ദോഹ/അങ്കാറ: ആപത്തു കാലത്ത് ഒപ്പം നില്‍ക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്തെങ്കില്‍ ഗള്‍ഫില്‍ അയല്‍ക്കാരുടെയെല്ലാം കണ്ണുകടിയായി മാറിയിരിക്കുന്ന ഖത്തറിന്റെ യഥാര്‍ത്ഥ സുഹൃത്ത് തുര്‍ക്കിയാണ്. തുര്‍ക്കിയോട് ഖത്തറിന് നന്ദിയും കടപ്പാടും ഉണ്ട് താനും. എന്നാല്‍ ഗള്‍ഫിലെ മറ്റുരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ കാലത്ത് ഒപ്പം നിന്നതിന് ഖത്തര്‍ അടുത്തകാലത്ത് നല്‍കിയ ഒരു വമ്പന്‍ സമ്മാനം ഇപ്പോള്‍ തുര്‍ക്കി തലവന്‍ എര്‍ദോഗന് ഉണ്ടാക്കിയിരിക്കുന്നത് വന്‍ തലവേദനയാണ്.

ഖത്തര്‍ അമീര്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന് നല്‍കിയ ഒരു രാജകീയ വിമാനമാണ് തുര്‍ക്കിയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമരുന്ന് ഇട്ടിരിക്കുന്നത്. 500 ദശലക്ഷം (ഏകദേശം 36317493337.56 രൂപ) വില വരുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബോയിങ് 7478ഐ വിമാനമാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി എര്‍ഡോഗന് കൊടുത്ത സമ്മാനം. വിമാനം തുര്‍ക്കിയില്‍ എത്തിയതോടെ രാഷ്ട്രീയ എതിരാളികള്‍ എര്‍ദോഗനെ അടിക്കാനുള്ള വടിയാക്കി മാറ്റിയതോടെ ഖത്തര്‍ അമീര്‍ രംഗത്ത് വന്നു.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോള്‍ രാജ്യതലവന്‍ അസാധാരണ വിമാനം വിലയ്ക്ക് വാങ്ങി എന്ന രീതിയില്‍ വിവിധ കോണുകളില്‍ നിന്നും ആക്ഷേപം ഉയരുകയായിരുന്നു. പ്രതിപക്ഷ കക്ഷികള്‍ വന്‍ വിവാദമുണ്ടാക്കി. എര്‍ദോഗന്‍ വന്‍തുക ചെലവിട്ട് വിമാനം വാങ്ങി എന്നും പൊതുജനങ്ങളുടെ പണം സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഖത്തര്‍ അമീറിന്റെ സമ്മാനമാണിതെന്ന് പറഞ്ഞത്. പൊതുപണം ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം മറുപടി നല്‍കി.

കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോള്‍ നേരത്തേ ഒരു ബോയിംഗ് വിമാനം വാങ്ങാന്‍ തുര്‍ക്കി ഭരണകൂടം ആലോചിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം വിമാനം വാങ്ങുന്നത് മാറ്റിവച്ചു. ഇക്കാര്യം അറിഞ്ഞ ഖത്തര്‍ അമീര്‍ സമ്മാനമായി തുര്‍ക്കിക്ക് വന്‍ തുക ചെലവിട്ട് വിമാനം വാങ്ങിക്കൊടുക്കുക ആയിരുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള വിമാനം ഇപ്പോള്‍ സംസാര വിഷയമാണ്.

ഏറെ വലിപ്പമുള്ളതും ചെലവേറിയതുമായ വിമാനമാണ് ബോയിംഗ് 7478 ഐ. വിശാലമായ ചര്‍ച്ചാ മുറി, ഓഫീസ് മുറികള്‍, ഫസ്റ്റ് ക്ലാസ് സൗകര്യത്തോടെയുള്ള ഇരിപ്പിടമുള്ള ഭാഗങ്ങള്‍, ആശുപത്രി എന്നിവയെല്ലാം ഉള്‍പ്പെടുന്ന വലിയ വിമാനമാണിത്. 2015ല്‍ ഖത്തറാണ് ഈ വിമാനം ആദ്യമായി വാങ്ങിയത്. നിരവധി പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. മാത്രമല്ല, അതീവ സുരക്ഷയും ബോയിങ് 7478ഐ ഉറപ്പ് നല്‍കുന്നു. 76 മീറ്റര്‍ നീളമുള്ള ഇത് ലോകത്തെ ഏറ്റവും നീളം കൂടിയ പാസഞ്ചര്‍ വിമാനമാണ്. ഒരേ സമയം 467 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ട്. എന്നാല്‍ സാധാരണഗതിയില്‍ എര്‍ദോഗനൊപ്പം 76 യാത്രക്കാരും 18 ക്രൂവുകളുമാണ് ഉണ്ടാകാറ്.

അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന തുര്‍ക്കിയില്‍ ഔദ്യോഗിക കറന്‍സിയായ ലിറയുടെ മൂല്യം ഈ വര്‍ഷം 40 ശതമാനത്തോളമാണ് ഇടിഞ്ഞത്. എന്നിരുന്നാലും പൂരകമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലും സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിന് അന്താരാഷ്ട്ര മോണിട്ടറി ഫണ്ടിനെ ആശ്രയിക്കാനോ എര്‍ദോഗന്‍ തയ്യാറല്ല. തുര്‍ക്കിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ കഴിഞ്ഞമാസ സന്ദര്‍ശനത്തില്‍ 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഖത്തര്‍ ഭരണാധികാരി വാഗ്ദാനം ചെയ്തത്.



from mangalam.com https://ift.tt/2pk7wsw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages