ന്യൂഡല്‍ഹി: യു.പി.എസ്.സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡോറമോണും അതിന്റെ ടൈറ്റില്‍ ഗാനവുമാണ് സൈറ്റില്‍ കയറുന്നവര്‍ക്ക് കാണാനാകുന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് യു.പി.എസ്.സി സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. സൈറ്റില്‍ കയറിയ ഉദ്യോഗാര്‍ത്ഥികള്‍ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത്.
സ്‌ക്രീന്‍ഷോട്ടുകള്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സൈറ്റ് പുനസ്ഥാപിച്ചു. നേരത്തേയും മറ്റ് സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. സംഭവത്തില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
from mangalam.com https://ift.tt/2x14s9a
via IFTTT
No comments:
Post a Comment