പിഎന്‍ബി തട്ടിപ്പ് കേസ് അടിസ്ഥാന രഹിതവും തെറ്റായതും; മെഹുല്‍ ചോക്‌സി വീഡിയോ സന്ദേശം പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 11, 2018

പിഎന്‍ബി തട്ടിപ്പ് കേസ് അടിസ്ഥാന രഹിതവും തെറ്റായതും; മെഹുല്‍ ചോക്‌സി വീഡിയോ സന്ദേശം പുറത്ത്

ന്യൂഡല്‍ഹി: തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റായതുമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ചോക്‌സിയുടെ വീഡിയോ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതാദ്യമായാണ് വിശദീകരണവുമായി രംഗത്ത് എത്തിയത്.

നീരവ് മോദിയുടെ മാതൃസഹോദരനായ മേഹുല്‍ ചോക്‌സി നിലവില്‍ കരീബിയന്‍ ദ്വീപ് സമൂഹമായ ആന്റിഗ്വ ബാര്‍ബുദ്വാ പൗരത്വം സ്വീകരിച്ച് അവിടെയാണുള്ളതെന്നാണ് സൂചന.

നിയമവിരുദ്ധമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്റെ സ്വത്തുക്കള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ചോക്‌സി ആരോപിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇപ്പോള്‍ വീഡിയോ പുറത്തുവിട്ടത്. പാസ്‌പോര്‍ട്ട് സസ്പന്റ് ചെയ്തതിനെയും ചോക്‌സി വിമര്‍ശിക്കുന്നുണ്ട്. രാജ്യത്തിന് സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് സസ്പന്റ് ചെയ്യുന്നുവെന്ന് ഫെബ്രുവരി 16ന് അയച്ച ഈ മെയിലില്‍ പറയുന്നുവെന്നും ചോക്‌സി ദൃശ്യത്തില്‍ പറയുന്നു. തുടര്‍ന്ന് 20ന് പാസപോര്‍ട്ട് സസ്‌പെന്റ് ചെയ്ത തീരുമാനം പിന്‍വലിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് മെയില്‍ അയച്ചിരുന്നുവെന്നും ചോക്‌സി വ്യകക്തമാക്കുന്നു. എന്തുകൊണ്ടാണ് തന്റെ പാസ്‌പോര്‍ട്ട് സസ്പന്റ് ചെയ്തതെന്നും അത് എങ്ങിനെ രാജ്യത്തിന് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നുമായിരുന്നു ചോദ്യങ്ങള്‍. എന്നാല്‍ അതിന് മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



from mangalam.com https://ift.tt/2x6F4hi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages