തിരുവനന്തപുരം: പിഞ്ചോമനയുടെ മുഖം ഒന്നുകൂടി കാണാൻ ബാലഭാസ്‌കറിനും ലക്ഷ്മിക്കുമായില്ല. അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുള്ള അച്ഛനും അമ്മയുമറിയാതെ രണ്ടുവയസ്സുകാരി മകൾ തേജസ്വിനി ബാല യാത്രയായി. തേജസ്വിനിയുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെ സംസ്‌കരിച്ചു.വട്ടിയൂർക്കാവ് തിട്ടമംഗലത്തുള്ള ലക്ഷ്മിയുടെ കുടുംബവീട്ടുവളപ്പിലാണ് ശവസംസ്കാരച്ചടങ്ങു നടന്നത്. കുഞ്ഞിന്റെ മൃതദേഹം മാതാപിതാക്കളെ കാണിക്കേണ്ടതില്ലെന്ന ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്നാണ് ശവസംസ്‌കാരം വ്യാഴാഴ്ചതന്നെ നടത്തിയത്. കുഞ്ഞിന്റെ മൃതദേഹം ബുധനാഴ്ച പോസ്റ്റുമോർട്ടം ചെയ്തിരുന്നു. തുടർന്ന് എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ബാലഭാസ്‌കറിനെയും ഭാര്യയെയും കാണിച്ചതിനു ശേഷം സംസ്‌കരിക്കാനായിരുന്നു തീരുമാനം. ലക്ഷ്മിക്കു ബോധം തെളിഞ്ഞിരുെന്നങ്കിലും മൃതദേഹം കാണിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.അതേസമയം, ബാലഭാസ്‌കറിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്. ആദ്യത്തെ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ല. ബോധം തെളിഞ്ഞ ശേഷമേ തുടർശസ്ത്രക്രിയകൾ നടത്താനാകൂവെന്ന് ഡോക്ടർമാർ പറഞ്ഞു.പരിക്കേറ്റു ചികിത്സയിൽക്കഴിയുന്ന ബാലഭാസ്‌കറിെന്റ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ മാറ്റമുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം കണ്ണുതുറന്ന ലക്ഷ്മി, മകളെ അന്വേഷിച്ചതായി ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ലക്ഷ്മിയെ ബുധനാഴ്ച കാൽമുട്ടിന്റെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെന്നും അവർ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഗീതസംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ബാലഭാസ്‌കറിന്റെ കുടുംബത്തിനുണ്ടായ ദുരന്തത്തിൽ പ്രാർത്ഥനയോടെ മണിക്കൂറുകൾ െചലവിടുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. അതിതീവ്രപരിചരണവിഭാഗത്തിനു മുന്നിൽ നൂറുകണക്കിനു പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ബാലഭാസ്‌കറിന്റെ സുഷുമ്‌നാ നാഡിക്കും ശ്വാസകോശത്തിനും തകരാറുണ്ട്്. കഴുത്തിലെ കശേരുക്കൾക്കു ക്ഷതമുണ്ടായതിനെത്തുടർന്ന് കഴിഞ്ഞദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. സുഷുമ്‌നാ നാഡിക്കുണ്ടായ ക്ഷതം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ പിന്നീടേ ഉണ്ടാകൂ. ശസ്ത്രക്രിയ നടത്താനുള്ള ആരോഗ്യനില ഇപ്പോഴില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.തൃശ്ശൂരിൽനിന്നു ക്ഷേത്രദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങുമ്പോൾ പള്ളിപ്പുറത്തുവച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ബാലഭാസ്‌കറിനെയും ഭാര്യ ലക്ഷ്മിയെയും കൂടാതെ ഡ്രൈവർ അർജുനും ആശുപത്രിയിൽ ചികിത്സയിലുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2OVnSmH
via
IFTTT
No comments:
Post a Comment