പൊതുജനം നോക്കിനില്‍ക്കേ യുവതികളുടെ മൃതദേഹങ്ങള്‍ പരസ്യമായി പോസ്റ്റുമോര്‍ട്ടം ചെയ്ത് രാജസ്ഥാനിലെ ഡോക്ടര്‍മാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

പൊതുജനം നോക്കിനില്‍ക്കേ യുവതികളുടെ മൃതദേഹങ്ങള്‍ പരസ്യമായി പോസ്റ്റുമോര്‍ട്ടം ചെയ്ത് രാജസ്ഥാനിലെ ഡോക്ടര്‍മാര്‍

ജയ്പൂര്‍: പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി സ്ത്രീകളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ഡോക്ടര്‍മാര്‍. രാജസ്ഥാനിലെ ബാര്‍മെര്‍ ജില്ലയിലാണ് ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് വിവേകമില്ലാത്ത പ്രവൃത്തിയുണ്ടായത്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങിയ സംഘമാണ് വ്യാഴാഴ്ച നാട്ടുകാര്‍ നോക്കിനില്‍ക്കേ റോഡരുകില്‍ വച്ച് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തത്. ജോഥ്പുര്‍ റെയില്‍വേ സ്‌റ്റേഷനു പരിധിയില്‍ വരുന്ന ഗാന്‍ഡ്ര റോഡ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപമായിരുന്നു സംഭവം.

ബുധനാഴ്ചയാണ് തംലോറില്‍ രണ്ട് സ്ത്രീകള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. പോലീസ് എത്തി മൃതദേഹങ്ങള്‍ സമീപത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കായി രോഗികള്‍ കിടന്നിരുന്ന മുറിയില്‍ തന്നെയാണ് ആശുപത്രി അധികൃതര്‍ ഈ മൃതദേഹങ്ങളും സൂക്ഷിച്ചിരുന്നത്. പിറ്റേന്ന് റോഡരുകിലേക്ക് മാറ്റിയ മൃതദേഹം നാട്ടുകാരുടെ മുന്നില്‍വച്ച് മെഡിക്കല്‍ സംഘം പോസ്റ്റുമോര്‍ട്ടം ചെയ്യുകയായിരുന്നു.

സംഭവം മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ ആരോഗ്യമന്ത്രി കാളിചരണ്‍ സറാഫ് അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉത്തര്‍പ്രദേശില്‍ നിന്നും അധികൃതരുടെ അനാസ്ഥയുശട വാര്‍ത്ത പുറത്തുവന്നിരുന്നു. ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എ.സി കേടായിപ്പോയത് ശ്രദ്ധിക്കാതെ രോഗികളെ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നാല രോഗികള്‍ മരിച്ചുപോയിരുന്നു.



from mangalam.com https://ift.tt/2IkHa2h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages