'എടീ....വൃത്തികെട്ടവളെ...പോടാ വൃത്തികെട്ടവനെ' ; ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ്ജും മേരിക്കുഞ്ഞ് ജോണും വാക്‌പോര് വൈറലാകുന്നു; ഉരുളഷയ്ക്കുപ്പേരി കൊടുത്ത് എംഎല്‍എയെ കണ്ടംവഴി ഓടിച്ച് അഭിഭാഷക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

'എടീ....വൃത്തികെട്ടവളെ...പോടാ വൃത്തികെട്ടവനെ' ; ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ്ജും മേരിക്കുഞ്ഞ് ജോണും വാക്‌പോര് വൈറലാകുന്നു; ഉരുളഷയ്ക്കുപ്പേരി കൊടുത്ത് എംഎല്‍എയെ കണ്ടംവഴി ഓടിച്ച് അഭിഭാഷക

കൊച്ചി: ഫ്രാങ്കോമുളയ്ക്കലിനെതിരേ ഉയര്‍ന്ന ബലാത്സംഗാരോപണത്തില്‍ ബിഷപ്പിനെ അനുകൂലിച്ച് രംഗത്ത് വരികയും കന്യാസ്ത്രീയെ പരസ്യമായി ചീത്തപറയുകയും ചെയ്ത എംഎല്‍എ പി.സി.ജോര്‍ജ്ജിനെ കണ്ടംവഴി ഓടിച്ച് അഭിഭാഷക. മംഗളം ചാനലിന്റെ ചര്‍ച്ചയ്ക്ക് എത്തിയ അഭിഭാഷക മേരിക്കുഞ്ഞ് ജോണാണ് പിസി യുടെ ഭാഷയെ അതേ ഭാഷകൊണ്ട് പ്രതിരോധിച്ചത്. വിവിധ മേഖലകളിലെ ആള്‍ക്കാരെ പ​ങ്കെടുപ്പിച്ച് നടത്തിയ ചാനലിന്റെ വാര്‍ത്താപരിപാടിയായ രാത്രിയിലെ മീഡിയാ കോര്‍ട്ടിലായിരുന്നു വിവാദം.

തര്‍ക്കവാദത്തിന് ബദലാലി തര്‍ക്കവാദം ഉയര്‍ത്തിയും എടീ പോടീ വിളിക്കും വൃത്തികെട്ടവള്‍ എന്ന സംബോധനയ്ക്കും അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് ക്രൈസ്തവ അഭിഭാഷക പൊരുതി നിന്നത്. ഫ്രാങ്കോ മുളയ്ക്കന്‍ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു മേരിക്കുഞ്ഞ് ജോണും പിസിയും കൊമ്പു കോര്‍ത്തത്. ചര്‍ച്ചയ്ക്ക് ഇടയില്‍ മാധ്യമപ്രവര്‍ത്തകന്‍ അഭിഭാഷയുടെ വാദത്തിന്റെ പ്രതികരണത്തിന് ക്ഷണിച്ചപ്പോള്‍ താന്‍ മറുപടി പറയുന്നതിനിടയില്‍ അഭിഭാഷക ഇടയ്ക്കുകയറി എന്ന് പറഞ്ഞായിരുന്നു പിസിയുടെ പൊട്ടിത്തെറിക്കല്‍.

താന്‍ സംസാരിക്കുമ്പോള്‍ ആ സ്ത്രീയോട് മിണ്ടാതിരിക്കാന്‍ പറയാന്‍ ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പിസി ചര്‍ച്ചയില്‍ സംസാരിച്ചു തുടങ്ങിയത് പിന്നീട് വാഗ്വാദത്തിനിടയില്‍ നാണംകെട്ട സ്ത്രീയെന്നും വൃത്തികെട്ടവളെന്നും മാന്യതയില്ലാത്തവളെന്നും അഭിഭാഷകയെ ആക്ഷേപിച്ചു. കച്ചവടത്തിനിറങ്ങിയവളാണെന്നും നിന്റെ മാന്യത എന്താണെന്ന് തനിക്കറിയാമെന്നും പറഞ്ഞു. താന്‍ നിന്റെ എംഎല്‍എ അല്ലെന്നും നിന്റെ വോട്ട് എനിക്ക് വേണ്ടെന്നും ദേഷ്യം കൊണ്ടു. എന്നാല്‍ പിസിയുടെ പരാമര്‍ശത്തില്‍ അഭിഭാഷയും മിണ്ടാതിരുന്നില്ല. 'വൃത്തികെട്ട സ്ത്രീ' എന്ന പരാമര്‍ശത്തെ 'വൃത്തികെട്ട പുരുഷന്‍' എന്ന പ്രസ്താവന നടത്തി മേരികുഞ്ഞ് ജോണ്‍ തിരിച്ചടിച്ചു. തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും പേടിക്കുന്ന സ്ഥലത്ത് കൊണ്ടുപോയി ചെയ്താല്‍ മതിയെന്നും ഇത്രയും മോശമായ ഇയാള്‍ക്ക് എംഎല്‍എ ആയിരിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്നും ചോദിച്ചു.

ക്രൂശിതരുപം കഴുത്തിലിട്ട് തിരുവസ്ത്രത്തില്‍ അന്വേഷണ ഓഫീസര്‍ക്ക് മുന്നില്‍ എത്താന്‍ ഫ്രാങ്കോ മുളയ്ക്കലിന് നാണമില്ലേ എന്ന് ചോദിച്ചുകൊണ്ട് അഭിഭാഷകയാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്. ഫ്രാങ്കോയെ യേശുക്രിസ്തുവിനോട് ഉപമിക്കുന്നതിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു അഭിഭാഷക തുടങ്ങിയത്. പുതയ്ക്കാന്‍ വസ്ത്രം പോലുമില്ലാതെ ദാരിദ്ര്യത്തിന് നടുവില്‍ യേശുക്രിസ്തൂ കാലിത്തൊഴുത്തില്‍ ജനിച്ചപ്പോള്‍ മണിമാളികയില്‍ കഴിയുന്നയാളാണ് ഫ്രാങ്കോയെന്നും ചെറിയ വീട്ടില്‍ ജനിച്ച് സഭയുടെ സമ്പത്ത് കൊള്ളയടിച്ചയാളാണ് ഫ്രാങ്കോയെന്നുമായിരുന്നു അഭിഭാഷക പറഞ്ഞത്. എന്നാല്‍ ഒന്നുമല്ലാതിരുന്ന സഭയ്ക്ക് സമ്പത്ത് ഉണ്ടാക്കിക്കൊടുത്തയാളാണ് ഫ്രാങ്കോയെന്നാണ് പിസിയുടെ വാദം.

എന്നാല്‍ ഫ്രാങ്കോയുടെ സമ്പത്തില്‍ അഭിഭാഷകയ്ക്ക് കുശുമ്പാണെന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ പിസി ജോര്‍ജ്ജ് തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും നിങ്ങള്‍ പോയി വേറെ സഭയുണ്ടാക്കാനും അഭിഭാഷകയോട് പറഞ്ഞു. ഇതിനിടയില്‍ കയറി അഭിഭാഷക അഭിപ്രായം പറയാന്‍ തുടങ്ങിയപ്പോഴാണ് പിസി ചൊടിച്ചത്. പിന്നീട് അഭിഭാഷകയെ അധിക്ഷേപിക്കാന്‍ തുടങ്ങിയത്. നേരത്തേ ഇതേ വിഷയത്തില്‍ ഒരു ദേശീയചാനലില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പി സി ജോര്‍ജ്ജ് ഇംഗ്‌ളീഷ് പരിജ്ഞാനത്തിലെ പരിചയക്കുറവ് മൂലം വിഷമിക്കുന്നതിന്റെ വീഡിയോയും വൈറലായി മാറിയിരുന്നു. റിപ്പബ്‌ളിക്ക് ചാനലിന്റെ അവതാരക പിസി യെ പൊളിച്ചടുക്കിയ വീഡിയോയ്ക്ക് വലിയ പ്രചാരമാണ് കിട്ടിയത്.



from mangalam.com https://ift.tt/2NOpQJa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages