പ്രവാസി നിക്ഷേപത്തിൽ വൻ വളർച്ച; വായ്പയിൽ മുരടിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

പ്രവാസി നിക്ഷേപത്തിൽ വൻ വളർച്ച; വായ്പയിൽ മുരടിപ്പ്

തിരുവനന്തപുരം: രൂപയുടെ വില ഇടിഞ്ഞതോടെ കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപത്തിൽ വൻ വർധന. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ റിപ്പോർട്ട് പ്രകാരം ജൂൺവരെയുള്ള ഒരുവർഷത്തെ കണക്കനുസരിച്ച് വിദേശത്തുള്ള കേരളീയർ കഴിഞ്ഞവർഷത്തേക്കാൾ 21,846 കോടിയാണ് കേരളത്തിലെ ബാങ്കുകളിൽ നിക്ഷേപിച്ചത്.രൂപയുടെ മൂല്യം കുറഞ്ഞിരിക്കുമ്പോൾ പ്രവാസികൾക്കാണ് നേട്ടം. അവർ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് വിനിമയനിരക്ക് കൂടുതലായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ കടംവാങ്ങിയും കൂടുതൽ പണം നാട്ടിലേക്ക്‌ അയക്കുന്നതാണ് പ്രവാസികളുടെ ശീലം. കഴിഞ്ഞ ജൂണിൽ 1.54 ലക്ഷം കോടിയായിരുന്നു പ്രവാസി നിക്ഷേപം. ഈ ജൂണിൽ ഇത് 1.76 ലക്ഷം കോടി രൂപയായി. 14 ശതമാനമാണ് വളർച്ച. മുൻവർഷത്തെ സമാനകാലയളവിൽ എട്ടുശതമാനമായിരുന്നു. നോട്ടുനിരോധനവും കിട്ടാക്കടം വർധിച്ചതിനാലുള്ള നിയന്ത്രണങ്ങളും കാരണം ബാങ്കുകളുടെ വായ്പവിതരണം മുരടിച്ചിരിക്കയാണ്. വായ്പവിതരണത്തിലെ വളർച്ചയുടെ സൂചികയായ വായ്പ-നിക്ഷേപ അനുപാതത്തിൽ ഈവർഷം വർധനയില്ല. കഴിഞ്ഞ ജൂണിലെ 63 ശതമാനംതന്നെയാണ് ഇപ്പോഴും.4.62 ലക്ഷം കോടിരൂപയാണ് ജൂൺവരെ കേരളത്തിലെ വാണിജ്യബാങ്കുകളിലെ മൊത്തം നിക്ഷേപം. കഴിഞ്ഞവർഷത്തെക്കാൾ 47,708 കോടി കൂടുതലാണിത്. നിക്ഷേപത്തുകയിൽ വർധനയുണ്ടെങ്കിലും വളർച്ചനിരക്ക് 12 ശതമാനത്തിൽനിന്ന് 11 ശതമാനമായി കുറഞ്ഞു. ആഭ്യന്തരനിക്ഷേപവളർച്ച 15 ശതമാനത്തിൽനിന്ന് 10 ശതമാനമായി കുത്തനെ കുറഞ്ഞതാണ് മൊത്തം നിക്ഷേപത്തിലെ വളർച്ചയെയും ബാധിച്ചത്. കഴിഞ്ഞ ജൂൺമുതൽ ഈ ജൂൺവരെയുള്ള റിപ്പോർട്ടാണ് വെള്ളിയാഴ്ച ചേർന്ന എസ്.എൽ.ബി.സി. യോഗത്തിൽവെച്ചത്. സർക്കാരിനെ പ്രതിനിധാനംചെയ്ത് റവന്യൂവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ യോഗത്തിൽ പങ്കെടുത്തു. എസ്.എൽ.ബി.സി കൺവീനർ ജി.കെ. മായ, കാനറാ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ എം.വി. റാവു, ആർ.ബി.ഐ. മേഖലാഡയറക്ടർ എസ്.എം.എൻ. സ്വാമി, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ, എക്സ്‌പോർട്ട് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ ചെയർപേഴ്‌സൺ ഗീതാ മുരളീധർ തുടങ്ങിയവർ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2DCGTsL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages