ശിവരാജ് സിങ്ങ് ചൗഹാനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കമല്‍നാഥ് എംപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

ശിവരാജ് സിങ്ങ് ചൗഹാനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കമല്‍നാഥ് എംപി

ഭോപ്പാല്‍: ബിജെപിയുടെ മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ്ങ് ചൗഹാനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്.

കഴിഞ്ഞദിവസം ചിന്ദ്‌വാരയില്‍ ബിജെപി മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍ കമല്‍നാഥിനെ പ്രകീര്‍ത്തിച്ച് സംസാരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ശനിയാഴ്ച വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗൗറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുമോ എന്ന ചോദ്യത്തിന് എന്തിന് ഗൗറിനെ മാത്രമാക്കുന്നു, ശിവരാജ് സിങ്് ചൗഹാനെയും താന്‍ ക്ഷണിക്കുന്നുവെന്നായിരുന്നു കമല്‍ നാഥിന്റെ മറുപടി.

ബാബുലാല്‍ ഗൗര്‍ സത്യസന്ധതയുള്ള വ്യക്തിയാണെന്നും നഗരവികസ മന്ത്രിയായപ്പോള്‍ കാര്യങ്ങള്‍ സത്യസന്ധതയുമായി അദ്ദേഹത്തിന് വ്യക്തമായെന്നും കമല്‍നാഥ് അതിന് മറുപടിയായി മാധ്യമങ്ങളോട് പറഞ്ഞു.



from mangalam.com https://ift.tt/2wz2JaO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages