ദിണ്ടിഗല്‍: വാഹനാപകടത്തില്‍ പരുക്ക് പറ്റി ചികിത്സയ്ക്കായി എത്തിയ യുവതിക്ക് ഡോക്ടര്‍ക്ക് പകരം തുന്നലിട്ടത് ആശുപത്രി ജീവനക്കാരന്‍. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. നാല്‍പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മൊബൈല്‍ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്. ഇതോടെയാണ് നടപടിയെടുക്കാന്‍ ഉത്തരവിട്ടത്.
സംഭവം അന്വേഷിച്ച് വരികയാണെന്നും വീഡിയോയില്‍ രോഗിക്ക് തുന്നലിടുന്നത് ആശുപത്രിയില്‍ സഹായത്തിന് നില്‍ക്കുന്ന ജീവനക്കാരനാണെന്നും ദിണ്ടിഗല്‍ ഹെല്‍ത്ത് ഡിപാര്‍ട്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ ഡോ.മാലതി അറിയിച്ചു.
വിസില്‍ബ്ലോവേഴ്‌സ് എന്ന ഫേസ്ബുക്ക് പേജിലാണ് ആദ്യം വീഡിയോ പ്രത്യക്ഷപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവതിയെ ജീവനക്കാരന്‍ രക്ഷപ്പെടുത്തിയെന്ന പേരിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ പിന്നീട് അത് ഗുരുതരമായ വീഴ്ചയാണെന്ന രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഗ്ലൗസ് പോലും ധരിക്കാതെ ജീവനക്കാരന്‍ യുവതിയുടെ മുഖത്തുള്ള മുറിവ് തുന്നിച്ചേര്‍ക്കുന്നതാണ് വീഡിയോ. സംഭവം വിവാദമായതോടെ വീഡിയോ മിക്കയിടങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
from mangalam.com https://ift.tt/2Puj9bv
via IFTTT
No comments:
Post a Comment