ഭോപ്പാൽ: ടിവി റിയാലിറ്റി ഷോ താരത്തിനു നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. രൂപാലി നിരാപൂർ എന്ന ഇരുപതുകാരിക്കു നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്.മധ്യപ്രദേശ് ഇൻഡോറിലെ ബൻഗംഗയിൽ ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം.മഹേന്ദ്ര എന്നമോനു സെൻ എന്ന യുവാവാണ് അറസ്റ്റിലായത്. പരിപാടി അവതരിപ്പിക്കുന്നതിന്അമേരിക്കയിലേക്കു പോകാനിരിക്കെ ചൊവ്വാഴ്ച വീട്ടുപരിസരത്തു വെച്ചാണ് ആക്രമണമുണ്ടായത്. ആസിഡ് തെറിച്ച് പെൺകുട്ടിയുടെ മുഖത്തും കണ്ണിനും പൊള്ളലേറ്റു.നൃത്ത ക്ലാസിൽ പെൺകുട്ടിയുടെ സഹപാഠിയായിരുന്നു അക്രമം നടത്തിയ മോനു സെൻ. ഇയാൾപെൺകുട്ടിയോട് നിരവധി തവണ വിവാഹാഭ്യർഥന നടത്തിയിരുന്നു. ഇത്നിരസിച്ചതിന്റെ പ്രതികാരമായാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു.സംഭവ ദിവസവം പെൺകുട്ടിയെ ഫോണിൽ വിളിച്ച് വീടിനു പുറത്തേക്കു വരാൻ പറഞ്ഞു. പെൺകുട്ടി പുറത്തു വന്നയുടനെ പ്രതി ആസിഡ് മുഖത്തൊഴിച്ച് ഓടി രക്ഷപ്പെട്ടു. കൈയിൽ ആസിഡുമായ മുഖം പാതി മൂടിയ രീതിയിൽ പെൺകുട്ടിയുടെ വീടിനു മുന്നിൽ നിൽക്കുന്ന മോനു സെന്നിന്റെസിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമായിരുന്നു ഇതെന്ന് പോലീസ് പറയുന്നു. കണ്ണിലെ കോർണിയയ്ക്ക് പരിക്കേറ്റ പെൺകുട്ടിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2plVpvf
via
IFTTT
No comments:
Post a Comment