ന്യൂഡൽഹി: രൂപയുടെ മൂല്യമിടിവ് പിടിച്ചുനിർത്താൻ സ്റ്റീലിന്റെ ഇറക്കുമതിച്ചുങ്കം വർധിപ്പിക്കുന്നു. നിലവിൽ 5 ശതമാനം മുതൽ 12.5 ശതമാനംവരെയാണ് സ്റ്റീലിന് ഇറക്കുമതിച്ചുങ്കമുള്ളത്. ഇത് 15 ശതമാനമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച നിർദേശം ഉരുക്കുമന്ത്രാലയമാണ് മുന്നോട്ടുവെച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടുചെയ്തു. അത്യാവശ്യമില്ലാത്തവയുടെ ഇറക്കുമതി കുറച്ച് ഡോളർ പുറത്തേയ്ക്കൊഴുകുന്നത് തടയുകയാണ് ലക്ഷ്യം. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാൻ സർക്കാർ വൃത്തങ്ങൾ തയ്യാറായില്ല. ജൂണിൽ അവസാനിച്ച പാദത്തിൽ 2.1 മില്യൺ ടൺ സ്റ്റീലാണ് ഇറക്കുമതിചെയ്തത്. കഴിഞ്ഞവർഷത്തേക്കാൾ 15 ശതമാനം കൂടുതലാണിത്.
from mathrubhumi.latestnews.rssfeed https://ift.tt/2pjvxA3
via
IFTTT
No comments:
Post a Comment