ഗോദ്ദാ: ബി.ജെ.പി എം.പിയുടെ കാല്‍ കഴുകി ആ വെള്ളം കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍. ഗോദ്ദ എം.പിയായ നിഷികാന്ത് ദുബെയുടെ കാലുകളാണ് പ്രവര്‍ത്തകന്‍ കഴുകുകുയും ആ വെള്ളം കുടിക്കുകയും ചെയ്തത്. ഞായറാഴ്ച നടന്ന പൊതു പരിപാടിയിലാണ് സംഭവം. എം.പിയുടെ കാലുകള്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കഴുകുകയും ആ വെള്ളം പ്രവര്‍ത്തകന്‍ തന്നെ കുടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
സംഭവത്തിന്റെ ദൃശ്യം എം.പി തന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തു. ഒപ്പം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ പവന്‍ സിംഗ് തന്റെ കാലുകള്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍ വെച്ച് കഴുകിയെന്നും, ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ കാലുകഴുകി ആ വെള്ളം കുടിക്കാനുള്ള അവസരം കിട്ടിയാല്‍ താനും ചെയ്യുമെന്നും നിഷികാന്ത് പറഞ്ഞു.
#WATCH BJP worker washes feet of BJP Godda MP Nishikant Dubey and drinks that water, at an event in Jharkhand's Godda (16.09.18) pic.twitter.com/J2YwazQDhg— ANI (@ANI) September 17, 2018
സംഭവത്തെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് എം.പിക്കെതിരെ ഉയര്‍ന്നത്. എന്നാല്‍ സംഭവത്തിന് എം.പി മറുപടിയും നല്‍കി. ഇതില്‍ ഇത്ര വലിയ തെറ്റെന്താണെന്ന് എം.പി ചോദിക്കുന്നു. എന്തിനാണ് ഇതിന് രാഷ്ട്രീയത്തിന്റെ നിറം നല്‍കുന്നത്? നിങ്ങളുടെ അഥിതികളുടെ കാലു കഴുകുന്നതില്‍ എന്താണ് തെറ്റുള്ളത്. മഹാഭാരത്തിലെ കഥകള്‍ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശിക്കുന്നവര്‍ക്ക് ചിന്തിക്കാനുള്ള കഴിവില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com https://ift.tt/2NjkHsm
via IFTTT
No comments:
Post a Comment