ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി; ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദാക്കിയ വിധി സുപ്രീം കോടതി ശരിവച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി; ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദാക്കിയ വിധി സുപ്രീം കോടതി ശരിവച്ചു

ന്യുഡല്‍ഹി: ഹാരിസണ്‍ മലയാളം കേസില്‍ സംസ്ഥാന സര്‍ക്കാരിനു വീണ്ടും കോടതിയില്‍ നിന്ന് തിരിച്ചടി. ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവച്ചു. ഹൈക്കോടതി വിധ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ആണ് സുപ്രീം കോടതി തള്ളിയത്. ഭൂമി ഏറ്റെടുക്കാനായി സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞ കാരണങ്ങള്‍ ഹൈക്കോടതി കൃത്യമായി പരിശോധിച്ചില്ലെന്നായിരുന്നു സര്‍ക്കാര്‍ ഉന്നയിച്ചത്.

ഹാരിസണ്‍ എസ്‌റ്റേറ്റിന്റെ കൈവശമിരിക്കുന്ന 38,000 ഏക്കാര്‍ ഭൂമി പട്ടക്കരാര്‍ റദ്ദാക്കി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനാണ് വീണ്ടും തിരിച്ചടി ലഭിച്ചിരിക്കുന്നത്. നോട്ടീസ് പോലും അയക്കാതെ കേസിന്റെ മെരിറ്റിലേക്ക് കടക്കാതെയാണ് സുപ്രീം കോടതിയും ഹര്‍ജി തള്ളിയത്. ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കണ്ടെത്തലുകള്‍ സുപ്രീം കോടതിയുൂം ശരിവയ്ക്കുകയായിരുന്നു.

കേരള ഭൂ സംരക്ഷണ നിയമപ്രകാരം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കോടതിയുടെ അധികാരങ്ങളുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അവകാശപ്പെട്ടത്. എനന്ാല്‍ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരം ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചു ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വിധിച്ച ഹൈക്കോടതി നടത്തിയ വിധി, ഭൂമിയുടെ ഉടമസ്ഥാവകാശം ഹാരിസനാണെന്ന് വിധിക്കാത്ത സാഹചര്യത്തില്‍ അപ്പീലീനി പ്രസക്തിയുണ്ടെന്നായിരുന്നു റവന്യൂ വകുപ്പിന്റെ നിലപാട്.



from mangalam.com https://ift.tt/2OsaI0c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages