ശതകോടീശ്വരന്മാര്‍ കൂടി, കണക്കില്‍ മുമ്പന്‍ മുകേഷ് അംബാനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

ശതകോടീശ്വരന്മാര്‍ കൂടി, കണക്കില്‍ മുമ്പന്‍ മുകേഷ് അംബാനി

മുംബൈ: 2014 ന് ശേഷം ഇന്ത്യയിൽ കോടീശ്വരന്മാരുടെ എണ്ണത്തിൽ വർധനവുണ്ടായെന്ന് റിപ്പോർട്ട്. 601 പുതിയ കോടീശ്വരന്മാരാണ് 2014 ന് ശേഷം ഉണ്ടായതെന്ന് ബാർക്ലെയ്സ് ഹരുൺ ഇന്ത്യാ റിച്ച് ലിസ്റ്റ് -2018ൽ പറയുന്നു. പട്ടികയിൽ ഏഴാം തവണയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനത്ത്. 371,000 കോടിയുടെ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2014 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുപ്രകാരം 230 ശതകോടീശ്വരന്മാരാണ് ഇന്ത്യയിലുണ്ടായിരുന്നത്. 2018 ആയപ്പോഴേക്കും ശതകോടീശ്വരന്മാരുടെ എണ്ണം 831 ആയി ഉയർന്നെന്നും റിപ്പോർട്ടിൽ പറയുന്നു. 2012 ൽ രാജ്യത്ത് 59 ശതകോടീശ്വരന്മാരാണ് ഉണ്ടായിരുന്നത്. 2013 ൽ ഇവരുടെ എണ്ണം 141 ആയി ഉയർന്നു. 2014 ൽ ഇത് 230 ആയി കുത്തനെ ഉയർന്നു. അതിന് ശേഷം അസാധാരണമായ വളർച്ചയാണ് പ്രതിവർഷം ഉണ്ടായിരിക്കുന്നത്. 2015 ആയപ്പോൾ 296 ആയും 2016ൽ കോടീശ്വരന്മാരുടെ എണ്ണം 339 ആയും ഉയർന്നു. 2017 ൽ ഇത് വീണ്ടും ഉയർന്ന് 617 ആയി 2018ആയപ്പോഴേക്കും കോടീശ്വരന്മാർ 831 ആയി ഉയരുകയും ചെയ്തു. അതേസമയം 2013ൽ ശതകോടികൾ ആസ്തിയുള്ള ഒരു വനിത മാത്രമേ ഉണ്ടായിരുന്നുള്ളു. 2013 ൽ നിന്ന് 2018 ൽ എത്തിയപ്പോൾ കോടീശ്വരിമാരുടെ എണ്ണം 136 ആയി ഉയർന്നു. 79100 കോടി ഡോളർ ആസ്തിയാണ് 831 ശതകോടീശ്വരൻമാർക്കുമായുള്ളത്. അതായത് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ഏകദേശം ഒരുപാദത്തോളം വരും. മുകേഷ് അംബാനിക്ക് ശേഷം ഹിന്ദുജ കുടുംബം, എൽഎൻ മിത്തൽ, അസിം പ്രേംജി, ദിലീപ് സംഘ്വി, സൈറസ് എസ് പൂനവാല, ഉദ്യ് കൊടാക്, ഗൗതം അദാനി, സൈറസ് പി. മിസ്ത്രി, ഷപൂർ മിസ്ത്രി എന്നിവരാണ് ആദ്യം 10 ൽ ഉള്ള പ്രമുഖർ. ഇതിൽ ആദ്യ അഞ്ച് കോടീശ്വരന്മാരും മഹാരാഷ്ട്രയിൽനിന്നുള്ളവരാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2NAGNXg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages