തകഴി: തകഴി പഞ്ചായത്തിലെ ചെക്കിടിക്കാട്ട് പ്രളയദുരിതത്തിലായ കുടുംബങ്ങൾക്ക് സഹായവുമായി മാതൃഭൂമി. ദുരിതബാധിതർക്കായി മാതൃഭൂമി ഒരുക്കുന്ന കേരളത്തിനൊരു കൈത്താങ്ങിലാണ് സഹായമെത്തിച്ചത്. ചെക്കിടിക്കാട് 434-ാം നമ്പർ ശ്രീദേവിവിലാസം എൻ.എസ്.എസ്.കരയോഗം ഭാരവാഹികളുടെ അഭ്യർത്ഥനപ്രകാരമായിരുന്നു ഇത്. തകഴി പഞ്ചായത്ത് ഒമ്പതാം വാർഡിൽപ്പെടുന്ന ചെക്കിടിക്കാട്ട് ഒട്ടുമിക്ക വീടുകളും ദിവസങ്ങളോളം വെള്ളത്തിലായിരുന്നു. ഇവിടെ ഒരു സഹായവും ഇതേവരെ എത്താത്ത വീടുകളുമുണ്ട്. എൻ.എസ്.എസ്.കരയോഗം ഭാരവാഹികളാണ് ഇക്കാര്യം മാതൃഭൂമിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതേത്തുടർന്ന് ചൊവ്വാഴ്ച വൈകീട്ടാണ് സഹായം എത്തിച്ചത്.ശ്രീദേവിവിലാസം എൻ.എസ്.എസ്.കരയോഗം പ്രസിഡന്റ് പി.എൻ.സോമൻ, സെക്രട്ടറി സുധാ വാസുദേവൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ മാതൃഭൂമി പ്രതിനിധികളിൽനിന്ന് ഏറ്റുവാങ്ങി. കരയോഗം ഭാരവാഹികളായ എസ്.സോമനാഥൻ, സന്തോഷ്‌കുമാർ, അജിത, കരയോഗ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2OCRiG4
via
IFTTT
No comments:
Post a Comment