ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുസ്തകം എക്സാം വാരിയേഴ്സിന് ഉറുദു പരിഭാഷ ഒരുങ്ങുന്നു. നടനും എംപിയുമായ ഋഷി കപൂർ പുസ്തകം ഉറുദുവിലേക്ക് മൊഴിമാറ്റം ചെയ്യുമെന്നാണ് അഭ്യൂഹങ്ങൾ പുറത്തുവന്നിരിക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കായി വിജയമന്ത്രങ്ങൾ നിർദേശിച്ചുള്ള പുസ്തകമാണ് എക്സാം വാരിയേഴ്സ്. ഇംഗ്ലീഷ്, ഹിന്ദി, ഒറിയ, തമിഴ്, മറാത്തി ഭാഷകളിൽ പുസ്തകം നിലവിൽ ലഭ്യമാണ്. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനകരമാകുന്ന മാർഗദർശി എന്ന വിശേഷണമാണ് പുസ്കത്തിനുള്ളത്. Now, @PMOIndia authored book #ExamWarriors comes in Urdu @IndianExpress pic.twitter.com/O8paQVuKS6 — abantika ghosh (@abantika77) September 11, 2018 രസകരമായ രീതിയിൽ വായനക്കാരുമായി സംവദിക്കുന്ന പുസ്തകം പരീക്ഷാസമയത്തെ മാനസികസംഘർഷം മറികടക്കാൻ സഹായിക്കുന്ന യോഗാമുറകളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. അതേസമയം, ഋഷി കപൂർ പുസ്തകം ഉറുദുവിലേക്ക് പരിഭാഷപ്പെടുത്തുന്നു എന്ന വാർത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല. content highlights:Rishi Kapoor,PM Narendra Modi's book in Urdu?,
from mathrubhumi.latestnews.rssfeed https://ift.tt/2Mn1DUO
via
IFTTT
No comments:
Post a Comment