തെലങ്കാനയില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ടിഡിപിയും ഇടത് പാര്‍ട്ടികളും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

തെലങ്കാനയില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ടിഡിപിയും ഇടത് പാര്‍ട്ടികളും

ഹൈദരാബാദ് : നിയമസഭാ തിരഞ്ഞെടുപ്പ് വരെ തെലങ്കാനയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ടിഡിപിയും ഇടത് പാർട്ടികളും ഗവർണർ ഇഎസ്എൽ നരസിംഹനെ സമീപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിക്കാൻ മൂന്ന് പാർട്ടികളും തമ്മിൽ നേരത്തേ ധാരണയായിരുന്നു. താൽക്കാലിക മുഖ്യമന്ത്രിയായ കെ. ചന്ദ്രശേഖർ റാവു അധികാര ദുർവിനിയോഗം ചെയ്യുന്നുണ്ടെന്നും മന്ത്രിസഭ പിരിച്ചുവിട്ട ശേഷം നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും പ്രവർത്തിക്കുന്നുണ്ടെന്നും എതിർ കക്ഷികൾ ആരോപിച്ചു. ചന്ദ്രശേഖർ റാവു താൽക്കാലിക മുഖ്യമന്ത്രിയായി തുടരുന്ന പക്ഷം നിഷ്പക്ഷമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഢി ഗവർണറെ കണ്ട ശേഷം മാധ്യങ്ങളോട് പറഞ്ഞു. ടിഡിപി തെലങ്കാന ഘടകം അധ്യക്ഷൻ എൽ. രമണ, സിപിഐ സംസ്ഥാന സെക്രട്ടറി ചദ വെങ്കട്ട റെഡ്ഢി, തെലങ്കാന ജന സമിതി നേതാവ് എം. കോടന്ദാരം എന്നിവരും ഗവർണറെ കണ്ടു. ഇവർ ചന്ദ്രശേഖർ റാവുവിനെതിരായ ആരോപണങ്ങളുൾക്കൊള്ളുന്ന കത്ത് ഗവർണർക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) സർക്കാർ പിരിച്ചുവിട്ടത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക ടിആർഎസ് തയ്യാറാക്കിയപ്പോൾ കോൺഗ്രസും ടിഡിപിയുമുൾപ്പെടെയുള്ള പാർട്ടികൾ സഖ്യകക്ഷി ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ്. നവംബറിലോ ഡിസംബറിലോ ആകും തിരഞ്ഞെടുപ്പ് നടക്കുക. Content Highlights:Congress, TDP and Left Join Hands in Telangana, Demand Presidents Rule Ahead of Election


from mathrubhumi.latestnews.rssfeed https://ift.tt/2Qn6xnK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages