കാഠ്മണ്ഡു: നേപ്പാളിന് ചരക്ക്കൈമാറ്റത്തിനായി തങ്ങളുടെ നാല് തുറമുഖങ്ങൾതുറന്നു കൊടുക്കാൻ ചൈനയുടെതീരുമാനം. ഇതോടെ ഹിമാലയൻ പർവതങ്ങളാൽ ചുറ്റപ്പെട്ട നേപ്പാളിലെ ചരക്കുഗതാഗതത്തിൽ ഇന്ത്യൻ തുറമുഖങ്ങൾക്കുണ്ടായിരുന്ന കുത്തകയ്ക്ക്അവസാനമായി. ഇന്ധനങ്ങൾ ഉൾപ്പടെയുള്ള അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നതിനും ഇന്ത്യൻ തുറമുഖങ്ങളെയായിരുന്നു നേപ്പാൾ പൂർണമായും ആശ്രയിച്ചിരുന്നത്. 2015-16 കാലത്ത് ഇന്ത്യയുമായുള്ള ഗതാഗതത്തിൽ തടസ്സം നേരിട്ടപ്പോൾ നേപ്പാളിൽ പലപ്പോഴും ഇന്ധന ക്ഷാമവും മരുന്ന് ക്ഷാമവും നേരിട്ടിരുന്നു. വെള്ളിയാഴ്ച കാഠ്മണ്ഡുവിൽ നേപ്പാൾ-ചൈനീസ് ഉദ്യോഗസ്ഥർ തമ്മിൽ നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇത് പ്രകാരം ചൈനീസ് തുറമുഖങ്ങളായ ടിയാൻജിൻ, ഷെൻസൻ, ലിയാൻയുൻഗാങ്, സഞ്ഞിയാങ് എന്നീ തുറമുഖങ്ങൾ വഴി നേപ്പാളിന് ഇറക്കുമതിയും കയറ്റുമതിയുംനടത്താം. ഇതോടൊപ്പം കപ്പൽചരക്കുകളുടെവിതരണത്തിന് സഹായിക്കുന്ന സംഭരണ കേന്ദ്രങ്ങളായ ലാൻസു, ലാസ, സികറ്റ്സേ എന്നിവയും ഉപയോഗിക്കാനുള്ള അനുമതിയും ചൈന നേപ്പാളിന് നൽകിയിട്ടുണ്ട്. ഇന്ത്യയുടെ രണ്ട് തുറമുഖങ്ങൾക്ക് പുറമെ ചൈനയുടെ തുറമുഖങ്ങളിലേക്കും പ്രവേശനം ലഭിച്ചത് നേപ്പാളിന്റെ ചരിത്രത്തിലെ നാഴികകല്ലാണെന്ന് നേപ്പാൾ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ രബി ശങ്കർ സിഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് നടപ്പാകുന്നതോടെ നേപ്പാളിലേക്കുള്ള ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ഉത്തര ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ചരക്ക് ഗതാഗതം ചൈനീസ് തുറമുഖങ്ങളിലൂടെയാകുമെന്നും ഇത് സമയവും പണവും ലാഭിക്കാൻ രാജ്യത്തെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ വിശാഖപട്ടണം, കൊൽക്കത്ത എന്നീ ഇന്ത്യൻ തുറമുഖങ്ങൾ വഴിയാണ് നേപ്പാളിന്റെ വലിയഭാഗം ചരക്ക് ഗതാഗതവും നടക്കുന്നത്. ഇത് നേപ്പാളിലേക്ക് എത്തുമ്പോൾ വലിയ കാലതാമസമാണ് വരുന്നത്. എന്നാൽ ചൈനീസ് അതിർത്തിയിലേക്കും തിരിച്ചും മതിയായ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തത് ചൈനീസ് തുറമുഖങ്ങൾ വഴിയുള്ള ഗതാഗതത്തിന് വലിയ വെല്ലുവിളികൾ ഉയർത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. എത്രയും പെട്ടെന്ന് ഈ പ്രതിസന്ധി നേപ്പാൾ സർക്കാർ പരിഹരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. നേപ്പാളിലേക്ക് ഒരു റെയിൽപാത നിർമിക്കാൻ ചൈന പദ്ധതി ഇടുന്നതായും വാർത്തകളുണ്ട്. ഭാവിയിൽ ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര്യ വാപാര കരാർ ഉണ്ടാക്കാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. അതേസമയം ചൈനയുടെ ഈ ഇടപെടലുകൾ നേപ്പാളിന്റെ മേൽ ഇന്ത്യക്കുണ്ടായിരുന്ന സ്വാധീനത്തെ ഇല്ലാതാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. content highlights:China To Allow Nepal Access To Ports, Ending Indian Monopoly
from mathrubhumi.latestnews.rssfeed https://ift.tt/2Ma3Cvx
via
IFTTT
No comments:
Post a Comment