ദുബായ്:ക്രിക്കറ്റ് വാതുവെപ്പിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അഞ്ചു ടീമിന്റെ ക്യാപ്റ്റൻമാരെ വാതുവെപ്പുകാർ സമീപിച്ചിരുന്നതായി ഐ.സി.സി വ്യക്തമാക്കി. ഐ.സി.സിയുടെ അഴിമതി രഹിത യൂണിറ്റ് ജനറൽ മാനേജർ അലെക്സ് മാർഷൽ തിങ്കളാഴ്ച്ചയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഏതെല്ലാം രാജ്യങ്ങളുടെ ക്യാപ്റ്റൻമാരേയാണ് സമീപിച്ചതെന്ന് വെളിപ്പെടുത്താനാകില്ലെന്നും അലെക്സ് മാർഷൽ വ്യക്തമാക്കി. യു.എ.ഇയിൽ പുരോഗമിക്കുന്ന ഏഷ്യ കപ്പിനിടെ അഫ്ഗാനിസ്താന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് ഷഹ്സാദിനേയും വാതുവെപ്പുകാർ സമീപിച്ചിരുന്നതായി അലെക്സ് പറയുന്നു. ഒക്ടോബറിൽ ഷാർജയിൽ നടക്കുന്ന അഫ്ഗാനിസ്താൻ പ്രീമിയർ ടി ട്വന്റി ടൂർണമെന്റിൽ മോശം പ്രകടനം കാഴ്ച്ചവെക്കണമെന്നാണ് ഷഹ്സാദിനോട് വാതുവെപ്പുകാർ ആവശ്യപ്പെട്ടത്. വാതുവെപ്പുകാരിൽ അധികപേരും ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. അതിനർത്ഥം അവർ ഇന്ത്യക്കുള്ളിലാണ് പ്രവർത്തിക്കുന്നത് എന്നല്ല. ലോകത്ത് പലയിടത്തും വാതുവെപ്പുകാരുണ്ട്. അവർക്ക് എവിടെനിന്ന് വേണമെങ്കിലും പദ്ധതി തയ്യാറാക്കം. കുറഞ്ഞ സമയത്തിനുള്ളിൽ മത്സരം അവസാനിക്കുന്നതിനാൽ അവർക്ക് ടിട്വന്റി ക്രിക്കറ്റിനോടാണ് താത്പര്യം കൂടുതൽ. അലെക്സ് മാർഷെൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമാണ് അഫ്ഗാൻ താരം ഷെഹ്സാദിനെ സംശയാസ്പദമായ രീതിയിൽ ചിലർ സമീപിച്ചത്. ടീം ഹോട്ടലിൽ വെച്ചായിരുന്നു ഇത്. തുടർന്ന് അഫ്ഗാനിസ്താൻ ടീം മാനേജ്മെന്റ് ഐ.സി.സിക്ക് ഇതുസംബന്ധിച്ച് പരാതി നൽകുകയും ചെയ്തു. വാതുവെപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 32 കേസുകളുടെ അന്വേഷണം നടത്തിയതായും ഐ.സി.സിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 23 എണ്ണം നൽകിയത് കളിക്കാരും മാച്ച് ഒഫീഷ്യൽസുമാണ്. ചില താരങ്ങളും വാതുവെപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിനടയിൽ ഐ.സി.സി കണ്ടെത്തിയിട്ടുണ്ട്. Content Highlights: Bookies approached 5 captains for spot-fixing in past year says ICC
from mathrubhumi.latestnews.rssfeed https://ift.tt/2DuIMaY
via
IFTTT
No comments:
Post a Comment